Connect with us

Film

തമിഴ് നടി കമലാ കാമേഷ് അന്തരിച്ചു

നടൻ റിയാസ് ഖാൻ മരുമകൻ ആണ്

Published

on

പ്രമുഖ തമിഴ് നടി കമല കാമേഷ് (72) അന്തരിച്ചു. തമിഴിൽ അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു. 11 മലയാളം സിനിമകളിലും അഭിനയിച്ചു.

ആളൊരുങ്ങി അരങ്ങോരുങ്ങി, അമൃതം ഗമയ,വീണ്ടും ലിസ, ഉത്സവപിറ്റേന്ന് തുടങ്ങിയ മലയാളം സിനിമകളുടെ ഭാഗമായി. തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചു. നടൻ റിയാസ് ഖാൻ മരുമകൻ ആണ്.

നിരവധി മുൻനിര താരങ്ങൾക്ക് കമല കാമേഷ് അമ്മ വേഷം ചെയ്തിട്ടുണ്ട്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത “വീട്‌ല വിശേഷം” എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. 1974-ൽ സംഗീതസംവിധായകനായ കാമേഷിനെ കമല വിവാഹം ചെയ്തു. 1984-ൽ കാമേഷ് അന്തരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

യുഎസിൽ ഇനി പേപ്പർ സ്ട്രോകൾ വേണ്ട, പ്ലാസ്റ്റിക് മതി; എക്കോ-ഫ്രണ്ട്‌ലി സ്ട്രോകൾ നിരോധിക്കുമെന്ന് ട്രംപ്

“പ്ലാസ്റ്റിക്കിലേക്ക് തിരിച്ചുപോകൂ” എന്ന മുദ്രാവാക്യത്തോടെ പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള നടപടി താൻ അടുത്തിടപാടുകളിലൂടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ട്രംപ് വ്യക്തമാക്കി.

Published

on

പ്ലാസ്റ്റിക് ഉപയോഗം വീണ്ടും പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചുള്ള വിവാദകരമായ പ്രഖ്യാപനവുമായി  അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. പേപ്പർ സ്ട്രോകൾ ഉപയോഗിക്കാൻ ബൈഡൻ ഭരണകൂടം എടുത്ത തീരുമാനം പരിഹാസ്യകരമാണെന്ന് ട്രംപ് ആരോപിച്ചു.

“പ്ലാസ്റ്റിക്കിലേക്ക് തിരിച്ചുപോകൂ” എന്ന മുദ്രാവാക്യത്തോടെ പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള നടപടി താൻ അടുത്തിടപാടുകളിലൂടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ട്രംപ് വ്യക്തമാക്കി.

2020ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനിടെ പ്രഖ്യാപിച്ച നിലപാടുകൾ തന്‍റെ രണ്ടാം വരവില്‍ നടപ്പാക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ലോകമാകെ പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാൻ വിവിധ രാജ്യങ്ങൾ നടപടികൾ സ്വീകരിക്കുമ്പോഴും ട്രംപ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ , വീണ്ടും പ്രചോദിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ഭക്ഷ്യവ്യാപാര മേഖലയിലെയും വിതരണ ശൃംഖലകളിലെയും പ്ലാസ്റ്റിക് സ്ട്രോകൾ പതിയെ ഒഴിവാക്കാനായിരുന്നു ബൈഡൻ സർക്കാരിന്‍റെ പദ്ധതി. എന്നാല്‍, ഇത് റദ്ദാക്കുന്നതിനുള്ള നിർദേശം ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് ഉത്തരവ് അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ട്രംപ് അറിയിച്ചു.

പേപ്പർ സ്ട്രോകളുടെ പ്രചാരണം “അസഹ്യമായ ഒരു തെറ്റിദ്ധാരണ” ആണെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെയും വേദികളിലൂടെയും കടുത്ത ഭാഷയിൽ വിമർശിച്ചു. 2020 തെരഞ്ഞെടുപ്പിനിടെ ട്രംപിന്‍റെ പ്രചാരണ സംഘത്തിന് ബ്രാൻഡഡ് പ്ലാസ്റ്റിക് സ്ട്രോകൾ വിതരണം ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. അധികാരമേറ്റ ഉടൻ തന്നെ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്‍മാറിയതിന്‍റെ തുടർച്ചയാണിതെന്നവകാശവാദവുമുണ്ട്.

ട്രംപിന്‍റെ പുതിയ പ്രഖ്യാപനത്തെ വിമർശിച്ച് നിരവധി പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, പരിസ്ഥിതി വിഷയങ്ങളിൽ മുൻപ് തന്നെ ട്രംപിനെ പിന്തുണച്ച ഇലോൺ മസ്ക്, ഈ നിലപാടിനെയും അനുകൂലിച്ചിരിക്കുകയാണ്.

Continue Reading

crime

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ റാഗിങ്; ജൂനിയര്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്‌

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് ക്രൂരമായ റാഗിങ്ങിനെ തുടർന്ന് ഗുരുതര പരിക്കേറ്റത്. 

Published

on

ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്‍റെ പേരില്‍ തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിൽ ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് ക്രൂരമായ റാഗിങ്ങിനെ തുടർന്ന് ഗുരുതര പരിക്കേറ്റത്.

വിദ്യാർഥികളുടെ സംഘം ചേർന്നുള്ള ആക്രമണത്തിൽ ഷാനിദിന്റെ മുൻവശത്തെ പല്ലുകള്‍ പൊട്ടി. താക്കോൽ കൊണ്ടുള്ള കുത്തേറ്റ് കവിളില്‍ പരിക്കേറ്റതിനെ തുടർന്ന് മൂന്ന് സ്റ്റിച്ചിട്ടു. ശരീരത്തിലാകെ പരിക്കേറ്റിട്ടുണ്ട്.

ഷാനിദിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാനിദിന്റെ രക്ഷിതാക്കള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടവണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

GULF

കെ.​എം.​സി.​സി ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് നാ​ളെ

Published

on

കെ.​എം.​സി.​സി കൈ​പ്പ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന്​ ന​ട​ത്തു​ന്ന ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ്​ 2 കെ 25​ന്‍റെ പോ​സ്റ്റ​ർ​ പ്ര​കാ​ശ​നം ചെ​യ്​​തു. പ്ര​മു​ഖ വ്യ​വ​സാ​യി ഹാ​രി​സ് ബി​സ്മി​യാ​ണ്​ പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 10നാ​ണ്​ പ​രി​പാ​ടി. അ​റ​ബി​ക് കാ​ലി​ഗ്ര​ഫി, ക്ലേ ​മോ​ൾ​ഡ​ലി​ങ്, സ്റ്റോ​ൺ പെ​യി​ന്‍റി​ങ്, ഹെ​ന്ന ഡി​സൈ​ൻ എ​ന്നീ മ​ത്സ​ര​ങ്ങ​ളും ഉ​ച്ച​ക്ക് ര​ണ്ടി​ന്​ ഷാ​ജി കൈ​പ്പ​മം​ഗ​ലം നേ​തൃ​ത്വം ന​ൽ​കു​ന്ന ക്വി​സ്​ മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ക്വി​സ് മ​ത്സ​ര വി​ജ​യി​ക്ക് സൗ​ജ​ന്യ ജോ​ർ​ജി​യ വി​നോ​ദ​യാ​ത്ര പാ​ക്കേ​ജാ​ണ്​ സ​മ്മാ​നം. ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് ദു​ബൈ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ അ​ൻ​വ​ർ അ​മീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബ​ഷീ​ർ തി​ക്കോ​ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​സ​മ​ദ് ചാ​മ​ക്കാ​ല​ക്കും ദു​ബൈ കെ.​എം.​സി.​സി കൈ​പ്പ​മം​ഗ​ലം വ​നി​ത വി​ങ്ങി​നും ആ​ദ​രം സൈ​നു​ദ്ദീ​ൻ ഹോ​ട്ട്പാ​ക്ക് സ​മ്മാ​നി​ക്കും. പോ​സ്റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​മ​ദ് ചാ​മ​ക്കാ​ല, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഗ​സ്നി, തൃ​ശൂ​ർ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബ​ഷീ​ർ പെ​രി​ഞ്ഞ​നം, സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ഇ ​ഡോ​ട്ട്സ്, ക​യ്പ​മം​ഗ​ലം കെ.​എം.​സി.​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ഷ​റ​ഫു​ദ്ദീ​ൻ ചാ​മ​ക്കാ​ല, ട്ര​ഷ​റ​ർ ജ​ലീ​ൽ, കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല വ​നി​ത വി​ങ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ നി​സ നൗ​ഷാ​ദ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സാ​ജി​ത ക​ബീ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഹ​ഫ്സ​ത്ത് ബ​ഷീ​ർ, റ​ഹ്മ​ത്ത് ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Continue Reading

Trending