ചെന്നൈ: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അഞ്ച് കിലോയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥി. തമിഴ്നാട്ടിലാണ് സംഭവം.

ഹരി നാടാര്‍ എന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ് സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചെത്തിയത്. തിരുനെല്‍വേലി ജില്ലയിലെ അലങ്കുളം മണ്ഡലത്തില്‍ നിന്നാണ് ഹരി മത്സരിക്കുന്നത്. കഴുത്തില്‍ 5 കിലോയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞാണ് ഹരി എത്തിയത്. നാമനിര്‍ദേശപത്രികയിലെ സത്യവാങ്മൂലത്തില്‍ 11.2 കിലോ സ്വര്‍ണം തനിക്കുണ്ടെന്നാണ് ഹരി പറയുന്നത്.

കേരളത്തിനൊപ്പം ഏപ്രില്‍ ആറിനാണ് തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുന്നത്.