ഡല്‍ഹി: വിജയ് ഹസാരേയ്ക്കുള്ള തമിഴ്‌നാട് ടീമില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ ടി നടരാജനെ ഒഴിവാക്കി. ബിസിസിഐ ആവശ്യപ്രകാരമാണ് തമിഴ്‌നാട് ടീമില്‍ നിന്ന് നടരാജനെ മാറ്റിയത്.

ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നടരാജന്‍ ഇടം നേടും എന്നതിനെ തുടര്‍ന്നാണ് ബിസിസിഐ നിര്‍ദേശം എന്നാണ് സൂചന. ഇംഗ്ലണ്ടിനെതിരായ വൈറ്റ്‌ബോള്‍ ക്രിക്കറ്റ് പരമ്പരയില്‍ ടി നടരാജനെ ഫ്രഷ് ആയി വേണം എന്നാണ് ബിസിസിഐയും ടീം മാനേജ്‌മെന്റും ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ ടീമിന്റെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഞങ്ങള്‍ ബിസിസിഐയുടെ ആവശ്യം അംഗീകരിച്ചു, തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആര്‍ എസ് രാമസ്വാമി പറഞ്ഞു.

ഫെബ്രുവരി 20നാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത്. വിജയ് ഹസാരെ ട്രോഫിക്കുള്ള തമിഴ്‌നാടിന്റെ 20 അംഗ സംഘത്തില്‍ നടരാജനെ ഉള്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച് 12നാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം.