ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ മരണവാര്‍ത്തയറിഞ്ഞ് തമിഴ്‌നാട്ടില്‍ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. വിരുനവഗര്‍ജ സ്വദേശി രാമചന്ദ്രന്‍, വേലൂര്‍ സ്വേദശി പേരരശ്, തിരുച്ചി സ്വദേശി പഴനിച്ചാമി എന്നിവരാണ് ആത്മഹത്യ ചെയ്തത്. ജയലളിതയുടെ വിയോഗത്തില്‍ മനം നൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് ലഭിച്ചതായാണ് വിവരം.