ബെയ്ജിംഗ്: ചൈനീസ് ഫുട്‌ബോള്‍ താരങ്ങള്‍ ഇനി മുതല്‍ ടാറ്റു ദേഹത്ത് പതിക്കരുത്. കര്‍ക്കശമായി സര്‍ക്കാര്‍ ഇത് വിലക്കിയിരിക്കുന്നു. ദേഹത്ത് മുഴുവന്‍ ടാറ്റു പതിച്ച് കളിക്കളത്തില്‍ പ്രത്യക്ഷപ്പെടുന്നത് സംസ്‌ക്കാര വിരുദ്ധമാണെന്നും ഇത്തരത്തിലുള്ള രീതികള്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി. ചൈനക്കെതിരെ പ്രവര്‍ത്തിക്കുന്ന നിരവധി വംശീയ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ ടാറ്റുകള്‍ ദേഹത്ത് പതിക്കുന്നവരാണ്. ഇവരില്‍ പലരും യുവ തലമുറയെ സ്വാധീനിക്കുന്നുണ്ട്. ഇത് ഒഴിവാക്കണം. ഫുട്‌ബോളര്‍മാര്‍ രാജ്യത്തിന്റെ ഐക്കണുകളാണ്. അവര്‍ തെറ്റായ സന്ദേശം ആര്‍ക്കും നല്‍കരുത്. ഈ കാരണത്താലാണ് ടാറ്റുകള്‍ നിരോധിക്കുന്നതെന്നും സര്‍ക്കാര്‍ വീശദീകരിക്കുന്നു.