Connect with us

kerala

യു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി യു.ഡി.എഫിന് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നതാണെന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും പ്രിയങ്ക സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.

Published

on

കല്‍പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ വിശ്വാസമര്‍പ്പിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നന്ദി അറിയിച്ച് പ്രിയങ്കാ ഗാന്ധി എംപി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി യു.ഡി.എഫിന് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നതാണെന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും പ്രിയങ്ക സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.

ഈ വിജയം സാധ്യമാക്കിയ അക്ഷീണ സമര്‍പ്പണത്തിന് നേതൃത്വം നല്‍കിയ എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഗാധമായ നന്ദി അറിയിക്കുന്നതായും പ്രിയങ്ക കുറിച്ചു. കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാനും, അവരുടെ ശബ്ദങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാനും, സത്യസന്ധവും കാരുണ്യപൂര്‍ണവും ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതുമായ ഭരണത്തിനായി എല്ലാ ദിവസവും പ്രവര്‍ത്തിക്കാനുമുള്ള പ്രതിബദ്ധത യു.ഡി.എഫിനുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഒരു രാഷ്ട്രീയ വിജയത്തേക്കാള്‍ കൂടുതലാണെന്നും ജനങ്ങളുടെ പോരാട്ടങ്ങള്‍ മനസ്സിലാക്കി ആത്മാര്‍ഥതയോടെ പ്രതികരിക്കുന്ന സര്‍ക്കാറിനുള്ള പ്രതീക്ഷയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുകയായിരുന്നു. കോര്‍പറേഷനുകള്‍, നഗരസഭകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയില്‍ യു.ഡി.എഫ് വ്യക്തമായ മുന്‍തൂക്കം നേടി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട തൃശൂര്‍, എറണാകുളം കോര്‍പറേഷനുകള്‍ യു.ഡി.എഫ് തിരിച്ചുപിടിച്ചു.

യു.ഡി.എഫിന്റെ വിജയത്തെ അഭിനന്ദിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഏറെ നിര്‍ണായകവും ഹൃദയസ്പര്‍ശിയുമായ ജനവിധിയാണിതെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ് ഈ ഫലമെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം

കണ്ണൂര്‍ പാറാട് പ്രദേശത്താണ് പ്രകോപിതരായ പ്രവര്‍ത്തകര്‍ വടിവാള്‍ വീശി പ്രകടനം നടത്തിയത്

Published

on

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ അക്രമാസക്ത പ്രകടനം നടത്തിയതായി പരാതി. കണ്ണൂര്‍ പാറാട് പ്രദേശത്താണ് പ്രകോപിതരായ പ്രവര്‍ത്തകര്‍ വടിവാള്‍ വീശി പ്രകടനം നടത്തിയത്. വടിവാള്‍ കൈവശം വച്ച് ആളുകളിലേക്ക് പാഞ്ഞടുത്ത പ്രവര്‍ത്തകര്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പ്രകടനത്തിനിടെ സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയോടനുബന്ധിച്ചാണ് അക്രമം നടന്നതെന്നാണ് സൂചന.

 

Continue Reading

kerala

യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി

യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ടെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു

Published

on

ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാടും നഗരവും കീഴടക്കി യുഡിഎഫ് നേടിയ വിജയത്തിന് നന്ദി അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ടെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ഈ വിജയം നിര്‍ണായകമായ ജനവിധിയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തുവാരുമെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫില്‍ വളര്‍ന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ അടയാളത്തിന്റെ ഫലങ്ങളെന്ന് രാഹുല്‍ വിലയിരുത്തി. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നില്‍ക്കുക, അവരുടെ ദൈനംദിന ആശങ്കകള്‍ പരിഹരിക്കുക, സുതാര്യവും ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായ ഭരണം ഉറപ്പാക്കുക എന്നിവയിലാകണം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും അഭിനന്ദനം അറിയിച്ച രാഹുല്‍, വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ പാര്‍ട്ടി നേതാവിനോടും പ്രവര്‍ത്തകനോടും ആത്മാര്‍ഥമായ നന്ദിയും അറിയിച്ചു.

Continue Reading

kerala

യു.ഡി.എഫ് വിജയാഹ്ലാദ പ്രകടനത്തിന് നേരെ സി.പി.എം ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കെ.എം.എ ഹാള്‍ ജങ്ഷന് സമീപമാണ് സംഭവം.

Published

on

കാഞ്ഞിരപ്പള്ളി (കോട്ടയം): തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് നടത്തിയ പ്രകടനത്തിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി പരാതി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കെ.എം.എ ഹാള്‍ ജങ്ഷന് സമീപമാണ് സംഭവം.

കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് കൗണ്ടിങ് ഏജന്റുമായ ടി.എസ്. നിസു, എട്ടാം വാര്‍ഡ് മെമ്പര്‍ സുനില്‍ തേനംമാക്കല്‍, പത്താം വാര്‍ഡ് മെമ്പര്‍ സുറുമി കെ.എ (സുറുമി ടീച്ചര്‍) എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ടി.എസ്. നിസുവിന് നെറ്റിയില്‍ ഗുരുതര പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിജയാഹ്ലാദ പ്രകടനം പുരോഗമിക്കുന്നതിനിടെ സംഘം ചേര്‍ന്നെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനത്തിലേക്ക് കടന്നുകയറി മരക്കഷണം ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ആരോപണം. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 24 സീറ്റുകളില്‍ 13 സീറ്റുകള്‍ യു.ഡി.എഫ് സ്വന്തമാക്കി. ഇടത് സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി പേട്ട വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥി ബി.ആര്‍. അന്‍ഷാദിനെതിരെ കോണ്‍ഗ്രസിന്റെ അഡ്വ. സുനില്‍ തേനംമാക്കല്‍ നൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

പൂതക്കുഴി വാര്‍ഡില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുറുമി കെ.എ (സുറുമി ടീച്ചര്‍) 150ലധികം വോട്ടുകള്‍ക്ക് വിജയിച്ചു. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെയാണ് സുറുമി ടീച്ചര്‍ പരാജയപ്പെടുത്തിയത്.

 

Continue Reading

Trending