സിക്‌സറുകള്‍ പായിക്കുന്ന ബാറ്റിങിനേക്കാള്‍ മനോഹരമാവും ചിലപ്പോള്‍ ക്രിക്കറ്റില്‍ ഫീല്‍ഡിങ്. മൈതാനം പുറത്തെടുക്കുന്ന ചില അത്ഭുത പ്രകടനത്താല്‍ കാണികളെ മുഴുവന്‍ തങ്ങളിലേക്ക് വശീകരിക്കുന്ന അതാരങ്ങളുണ്ട്. അതരത്തിലൊരു താര പ്രകടനമാണ് ഇന്നലെ ഇംഗ്ലണ്ടിന്റെ ഓള്‍റൌണ്ടര്‍ ബെന്‍ സ്റ്റോക്‌സ് നടത്തിയത്. ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെയാിരുന്നു സ്റ്റോക്‌സ് ഒരിക്കല്‍ കൂടി തന്റെ കഴിവ് അടയാളപ്പെടുത്തിയത്.

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ചവയില്‍ ഒന്നായിരിക്കും ബൗണ്ടറി ലൈനില്‍ നിന്നും സ്റ്റോക്‌സ് ഇന്നലെ പറന്നെടുത്ത ആ ക്യാച്ച്. ബോണ്ടറി ലൈന്‍ കടക്കാനെന്നോണം പൊങ്ങിവന്ന പന്തിനെ പിന്നിലേക്കോടി ഇടതുചെരിഞ്ഞ് മറഞ്ഞായിരുന്നു സ്റ്റോക്‌സ് വില്ലുപോലെ വളഞ്ഞ് ഒറ്റക്കയ്യില്‍ പിടിച്ചെടുത്തത്. 24 റണ്‍സെടുത്ത പെഹ്‌ലുക്‌വായോ ഇംഗ്ലീഷ് ബോളര്‍മാരെ വിയര്‍പ്പിച്ച ഘട്ടത്തിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ ആരാധകരുടെ നെഞ്ചിടിപ്പ് നിലപ്പിച്ച സ്റ്റോക്‌സിന്റെ സ്‌ട്രോക്ക്്.

ഫീല്‍ഡില്‍ പറക്കുംതാരവുമായ സ്റ്റോക്‌സ് രണ്ടു കിടിലന്‍ വിക്കറ്റുകളു നേടി. ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.