പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറ് മാസത്തിനിടെ 400 പേര്‍ പീഡിപ്പിച്ചതായി പരാതി.മഹാരാഷ്ട്രയിലെ ബീഡിലാണ് സംഭവം
പെണ്‍കുട്ടി നിലവില്‍ 2 മാസം ഗര്‍ഭിയാണ്.

ബാലവാകാശ കമീഷന്‍ മുഖാന്തരമാണ് സംഭവം പുറത്തെറിയുന്നത്. ശൈശവ വിവാഹ നിരോധനം, പോക്‌സോ, ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം നിലവില്‍ കേസെണ്ടുത്തിട്ടുണ്ട് .പോലിസുകാര്‍ വരെ പീഡനത്തിനു ഇരയാക്കിയതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മാതാവ് മരിച്ച ശേഷം കുട്ടി പിതാവിനപ്പൊമായിരുന്നു താമസം. എട്ടു മാസം മുന്‍പു വിവാഹവും കഴിഞ്ഞിരുന്നു.എന്നാല്‍ സത്രീധനത്തിന്റെ പേരില്‍ കുട്ടിയെ നിരന്തരം ഭര്‍ത്യ മതാവും ഭര്‍ത്താവും പീഡിപ്പിക്കുക പതിവായിരുന്നു.ഇത് സഹിക്കാന്‍ കഴിയാതെ വീട് വിട്ട് പുറത്തിറങ്ങിയ കുട്ടി പിതാവിനെ സമീപിച്ചങ്കിലും പിതാവ് വീട്ടില്‍ കയറ്റാന്‍ തയ്യാറയില്ല.ഇതെ തുടര്‍ന്ന് പെണ്‍കുട്ടി ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഭിക്ഷാടനത്തിനു പോവുകയായിരുന്നു.ഇത് മുതലെടുത്താണ് പലരും ഇവരെ ലൈംഗികമായി പീഡിപ്പിച്ചത്.