india

ഐഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടം: അധികാരികളുടെ അനാസ്ഥയെന്ന് ഹാരിസ് ബീരാന്‍ എം.പി

By webdesk14

July 28, 2024

ഡല്‍ഹി ഐഎസ് കോച്ചിംഗ് സെന്ററിലുണ്ടായ ദുരന്തം മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമെന്ന് ഹാരിസ് ബീരാന്‍ എം.പി. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് വലിയ അനാസ്ഥയാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

‘ഞെട്ടിക്കുന്ന സംഭവമാണിത്. ഡല്‍ഹിയില്‍ അത്രമാത്രം മഴയൊന്നും പെയ്തിട്ടില്ല. അധികാരികളുടെ ഉത്തരവാദിത്തമില്ലായ്മയാണ് ഇവിടെ നിഴലിക്കുന്നത്. ഒരു മലയാളി വിദ്യാര്‍ഥി മരിച്ചിട്ടുപോലും ആരും തിരിഞ്ഞുനോക്കിയിട്ടില്ല’ ഹാരിസ് ബീരാന്‍ കുറ്റപ്പെടുത്തി.

അപകടത്തില്‍ മരിച്ച മലയാളി വിദ്യാര്‍ഥി നവീന്റെ പോസ്റ്റ്!മോര്‍ട്ടം നടപടികള്‍ നാളെ രാവിലെ 10 മണിക്ക് ആരംഭിക്കുമെന്നും എം.പി വ്യക്തമാക്കി. മൃതദേഹം നാളെ 11 മണിയോടെ വിട്ടുനല്‍കും. ഇന്ന് വൈകുന്നേരത്തോടുകൂടി നവീന്റെ അമ്മയുടെ സഹോദരന്‍ ഡല്‍ഹിയിലെത്തും.