ബെംഗളൂരു: ഇന്ത്യയില്‍ നാസി ഭരണത്തിന് തുടക്കമിടാനും സൈന്യത്തെ നിയന്ത്രണത്തിലാക്കാനുമുള്ള ആര്‍.എസ്.എസ് അജണ്ടയാണ് അഗ്‌നിപഥ് പദ്ധതിയെന്നു ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി.

സൈനിക സേവനം അവസാനിച്ചാലും അഗ്‌നിവീരന്മാര്‍ ആര്‍.എസ്.എസുകാരായി മാറും. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുമ്പോള്‍ തീര്‍ച്ചയായും ആര്‍.എസ്.എസ് കാര്യവാഹകുകളെ അവര്‍ സൈന്യത്തിലേക്ക് തള്ളിക്കയറ്റും. അങ്ങനെ 2.5 ലക്ഷം ആര്‍.എസ്.എസുകാരെ സൈന്യത്തില്‍ സജ്ജമാക്കിയേക്കാം. ബാക്കിയുള്ള 75ശതമാനം ആളുകളെ 11 ലക്ഷം രൂപ കൊടുത്ത് പുറത്താക്കും. അതോടെ രാജ്യത്തുടനീളം അവര്‍ വ്യാപിക്കും അദ്ദേഹം പറഞ്ഞു.