ആലപ്പുഴ: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തപ്പെടുന്ന നെഹ്‌റുട്രോഫി വള്ളംകളി സെപ്റ്റംബര്‍ നാലിന് നടക്കും. നെഹ്‌റുട്രോഫിക്കൊപ്പം തന്നെ ചാമ്പ്യന്‍സ് ട്രോഫി വള്ളംകളിയുടെ ആദ്യ മത്സരവും നടക്കും. സെപ്റ്റംബര്‍ 11ന് നടത്തുന്നതിനുള്ള സാധ്യത നേരത്തെ പരിഗണിച്ചിരുന്നെങ്കിലും സെപ്റ്റംബര്‍ 10ന് മറ്റ് വള്ളംകളികള്‍ നടത്തുന്ന സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് പുതിയ തീയതി സംബന്ധിച്ച് ധാരണയുണ്ടാക്കിയത്. പുതിയ തീയതി സര്‍ക്കാരിന് സമര്‍പ്പിച്ച് അംഗീകാരം നേടും. 2019 ഓഗസ്റ്റ് 31നാണ് ഏറ്റവും ഒടുവില്‍ നെഹ്റു ട്രോഫി നടന്നത്.