india
നടന് ശ്രീനാഥ് ഭാസിക്കെതിരായ പരാതി അവതാരക പിന്‍വലിക്കും
പിന്‍വലിക്കാനുള്ള ഹരജിയില്‍ പരാതിക്കാരി ഒപ്പിട്ട് നല്കി.

അഭിമുഖത്തനിടെ അവതാരകയെ അപമാനിച്ച സംഭവത്തില്‍ നടന് ശ്രീനാഥ് ഭസിക്കെതിരായ പരാതി അവതാരക പിന്‍വലിക്കും. ഓണ്‍ലൈന്‍ ചാനല്‍ അവതാരകയായ പരാതിക്കാരി ഇതിനായി അഭിഭാഷകരെ ചുമതലപ്പെടുത്തി. പിന്‍വലിക്കാനുള്ള ഹരജിയില്‍ പരാതിക്കാരി ഒപ്പിട്ട് നല്കി.
ചൊവ്വാഴ്ച്ചയാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. മരട് പോലീസ് സ്റ്റേഷനിലായുന്നു നടന് ചോദ്യം ചെയ്യലിന് ഹാജരായത്. സ്റ്റേഷന് ജാമ്യത്തിലാണ് വിട്ടയച്ചത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതാണ് നടനെതിരെയുണ്ടായിരുന്ന കേസ്.
ഇതിന് പിന്നാലെ സിനിമ നിര്‍മാതാക്കളുടെ സംഘടന നടന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേതായിരുന്നു തീരുമാനം.
കേസിനാസ്പദമായ സംഭവം ഈ മാസം 21നാണ് നടന്നത്. ചട്ടമ്പി എന്ന സിനിമയുടെ പ്രൊമേഷനുമായി ബന്ധപ്പെട്ട് അഭിമുഖം നടത്തുന്നതിനിടെയാണ് നടന് അവതാരകയെ അപമാനിച്ചത്.
india
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
ജബല്‍പൂര്‍ ദേശീയപാതയില്‍ നടന്ന വാഹനാപകടത്തിപ്പെട്ട് മരിച്ച ഭാര്യയുടെ മൃതദേഹം സ്വന്തം ബൈക്കില്‍ കെട്ടിവെച്ച് ഗ്രാമത്തിലേക്ക് കൊണ്ടുപോയി യുവാവ്.

നാഗ്പൂര്‍: ജബല്‍പൂര്‍ ദേശീയപാതയില്‍ നടന്ന വാഹനാപകടത്തിപ്പെട്ട് മരിച്ച ഭാര്യയുടെ മൃതദേഹം സ്വന്തം ബൈക്കില്‍ കെട്ടിവെച്ച് ഗ്രാമത്തിലേക്ക് കൊണ്ടുപോയി യുവാവ്. ആരും സഹായത്തിനില്ലാതെ വന്നപ്പോഴാണ് ഇയാള്‍ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയത്. മോര്‍ഫട്ടിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.
ലോനാരയില്‍ നിന്ന് ദിയോലാപര്‍ വഴി കരണ്‍പൂരിലേക്കുള്ള യാത്രയ്ക്കിടെ അമിത് യാദവും ഭാര്യ ഗ്യാര്‍സി അമിത് യാദവും സഞ്ചരിച്ച ബൈക്കില്‍ ട്രക്ക് ഇടിച്ചു. സംഭവസ്ഥലത്തുവെച്ച് തന്നെ ഭാര്യ മരിച്ചു. അപകടത്തിന് ശേഷം, സഹായത്തിനായി പലതവണ അഭ്യര്‍ത്ഥിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. നിരാശനായ അമിത്, ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടി മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.
india
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ലോക്സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യം നടത്തിയ മാര്‍ച്ച് രാഷ്ട്രീയ സമരമല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എം.പിമാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയിരുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് എം.പിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് രാവിലെ 11.30ന് പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യ എം.പിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്നാല്‍, പാര്‍ലമെന്റ് ബ്ലോക്കില്‍ വച്ച് എം.പിമാരെ പൊലീസ് തടയുകയായിരുന്നു.
പ്രതിഷേധ മാര്‍ച്ച് അവസാനിപ്പിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
അതിനിടെ, ഇന്‍ഡ്യ സഖ്യത്തിലെ മുഴുവന്‍ എം.പിമാരുമായും കൂടിക്കാഴ്ച നടത്താന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ കൂടിക്കാഴ്ച നടത്തേണ്ടെന്ന് തീരുമാനിച്ചു. 30 പേരെ കാണാമെന്നാണ് കമീഷന് അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്‍ഡ്യ സഖ്യം കൂടിക്കാഴ്ച ബഹിഷ്കരിച്ചത്.
കര്‍ണാടകയിലെ മഹാദേവപുര നിയമസഭ സീറ്റില്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ ചോര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ നേത്യതത്തില്‍ ഇന്‍ഡ്യ സഖ്യത്തിലെ എംപിമാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
india
തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
തമിഴ്നാട് ഗൂഢല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ പെട്ട് മലയാളിക്ക് ദാരുണാന്ത്യം.

തമിഴ്നാട് ഗൂഢല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ പെട്ട് മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) മരിച്ചത്. എസ്റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം നടന്നത്. കൂടെയുണ്ടായിരുന്ന ആള് ഓടിരക്ഷപ്പെട്ടു. നിരന്തരമായ കാട്ടാന ശല്യമുള്ളതായി പ്രദേശവാസികള്‍ പറയുന്നു.
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു
-
kerala3 days ago
കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; പൊലീസ് കസ്റ്റഡിയിലെടുത്തു
-
kerala3 days ago
‘ഓഫീസ് മുറിയില്‍ കണ്ടെത്തിയത് റിപ്പയര്‍ ചെയ്യാന്‍ അയച്ച നെഫ്രോസ്കോപ്പുകള്‍’; ആരോപണത്തില്‍ പ്രതികരിച്ച് ഡോ. ഹാരിസ്
-
india3 days ago
മയക്കുമരുന്നിനുവേണ്ടി ശരീരം വിറ്റു; 17 വയസുകാരിയിലൂടെ എയ്ഡ്സ് ബാധ പകര്‍ന്നത് 19 പേര്‍ക്ക്
-
india3 days ago
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്