തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറി നല്‍കി. ചേറ്റുവ സ്വദേശി സഹദേവന്‍ (89) വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി സെബാസ്റ്റ്യന്‍ (58) എന്നിവരുടെ മൃതദേഹങ്ങളാണ് പരസ്പരം മാറി നല്‍കിയത്. ഇതിന് പിന്നാലെ ഗുരുതരമായ  വീഴ്ചയ്ക്ക് കാരണമായ രണ്ട് ആശുപത്രി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

സെബാസ്റ്റ്യന്റെ മൃതദേഹം ഏറ്റുവാങ്ങിയ സഹദേവന്റെ ബന്ധുക്കള്‍ മൃതദേഹം ദഹിപ്പിച്ചിരുന്നു. അതേസമയം, മൃതദേഹം മാറിയിട്ടുണ്ട് എന്ന് മനസിലാക്കിയ ഉടന്‍ സഹദേവന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.  സെബാസ്റ്റ്യന്റെ മൃതദേഹം ദഹിപ്പിച്ചതിനെ തുടര്‍ന്ന് ചിതാഭസ്മം ബന്ധുക്കള്‍ക്ക് നല്‍കും.