Connect with us

kerala

കോടതി വിധി സ്വാഗതാര്‍ഹം; പിന്‍വാതില്‍ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

സി.പി.എം ജില്ലാ സെക്രട്ടറി പൊലീസിനെ ഭരിക്കുമ്പോള്‍ എങ്ങനെ നീതി നടപ്പിലാകുമെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു

Published

on

കൊച്ചി: പ്രിയ വര്‍ഗീസിന്റെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിധിയുടെ പശ്ചാത്തലത്തില്‍ പിന്‍വാതിലിലൂടെ നിയമനം ലഭിച്ചവരൊക്കെ രാജിവച്ച് പോകാനുള്ള മാന്യത കാട്ടണമെന്നും പ്രതിക്ഷ നേതാവ് പ്രതികരിച്ചു. സര്‍വകലാശാലകളില്‍ പിന്‍വാതിലിലൂടെ സ്വന്തക്കാരെയും ബന്ധുക്കളെയും സി.പി.എം തിരുകിക്കയറ്റുകയാണെന്നും 25 വര്‍ഷം അധ്യാപന പരിചയമുള്ള ഉദ്യോഗാര്‍ത്ഥിയെ മാറ്റി നിര്‍ത്തിയാണ് അധ്യാപന പരിചയമില്ലാത്ത ആളെ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കൊണ്ടുവന്നിരിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. സ്വന്തക്കാരെ മുഴുവന്‍ തിരുകിക്കയറ്റാന്‍ നാണമില്ലേ എന്നും ചോദിച്ചു. പിന്‍വാതിലിലൂടെ കയറിയവരെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ പണം മുടക്കിയാണ് കേസ് നടത്തുന്നതെന്നും തുറന്നടിച്ചു.

കേരളത്തിലെ ചെറുപ്പക്കാരുടെ പ്രതീക്ഷ മുഴുവന്‍ നഷ്ടമായിരിക്കുകയാണ്. പാര്‍ട്ടി ബന്ധുക്കളായ താല്‍ക്കാലികക്കാരെ പുറത്താക്കാതിരിക്കാന്‍ വകുപ്പ് മേധാവിമാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അതുകൊണ്ട് പി.എസ്.സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചെറുപ്പക്കാരെ ഇതുപോലെ വഞ്ചിച്ച സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്നും സര്‍ക്കാരിനെ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് നിയമനങ്ങളൊക്കെ നടക്കുന്നത്. മുഖ്യമന്ത്രി അധികാരത്തില്‍ വന്നതിന് ശേഷം ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പാര്‍ട്ടിക്കാര്‍ക്ക് വിട്ടുകൊടുത്തു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ് നിയമനങ്ങള്‍ നടത്തുന്നത്. മേയറുടെ കത്ത് നശിപ്പിച്ച് കളഞ്ഞുകൊണ്ട് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി പൊലീസിനെ ഭരിക്കുമ്പോള്‍ എങ്ങനെ നീതി നടപ്പിലാകുമെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി പനമ്പിള്ളി നഗറില്‍ ഫ്ളാറ്റിന്റെ പില്ലര്‍ തകര്‍ന്നു; താമസക്കാരെ മാറ്റി

24 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലാണ് പില്ലര്‍ തകര്‍ന്നത്.

Published

on

കൊച്ചി പനമ്പിള്ളി നഗറില്‍ ഫ്ളാറ്റിന്റെ പില്ലര്‍ തകര്‍ന്നു. ആര്‍ഡിഎസ് അവന്യൂ വണ്‍ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് സംഭവം. പില്ലര്‍ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കിലെ താമസക്കാരെ മാറ്റി.

24 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലാണ് പില്ലര്‍ തകര്‍ന്നത്. തകര്‍ന്ന് വീണ പില്ലറില്‍ നിന്നും കമ്പിയുള്‍പ്പെടെ പുറത്തുവന്ന അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഭീകരാവസ്ഥ പുറത്തറിയാതിരിക്കാന്‍ തകര്‍ന്ന ഭാഗം ടാര്‍പോളിന്‍ ഷീറ്റ് വച്ച് മറച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബലക്ഷയം സംബന്ധിച്ച് കോര്‍പ്പറേഷന്‍ എഞ്ചിനീയറിങ് വിഭാഗം പരിശോധന നടത്തുമെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ അറിയിച്ചു.

Continue Reading

kerala

നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ദിവസത്തേക്ക് അടച്ചു

നാടുകാണി വഴിയുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നീലഗിരി ജില്ലയിലെ ഊട്ടി ഉള്‍പ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചതായി നീലഗിരി ജില്ല കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

അതിനാല്‍ ജില്ലയില്‍ നിന്ന് നിലമ്പൂര്‍-നാടുകാണി ചുരം വഴി ഊട്ടിയിലേക്കും നീലഗിരി ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും

വടക്കന്‍ ജില്ലകളിലെ രണ്ട് സ്റ്റേഷനുകളാണ് അടച്ച് പൂട്ടാന്‍ തീരുമാനമായത്.

Published

on

സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം നിര്‍ത്തും. വടക്കന്‍ ജില്ലകളിലെ രണ്ട് സ്റ്റേഷനുകളാണ് അടച്ച് പൂട്ടാന്‍ തീരുമാനമായത്. കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് സ്റ്റേഷനുകളാണ് അടച്ച് പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. നാളെ മുതല്‍ ഒരു പാസഞ്ചര്‍ ട്രെയിനുകളും ഈ സ്റ്റേഷനുകളില്‍ നിര്‍ത്തില്ല.

ഇന്ന് രാത്രി 7.45ഓടെ ചിറക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അവസാന ട്രെയിന്‍ പുറപ്പെടും. വെള്ളറക്കാടും ഇന്ന് രാത്രിയോടെ അവസാന ട്രെയിനും കടന്നുപോകുന്നതോടെ പ്രവര്‍ത്തനം നിര്‍ത്തും. നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ഈ സ്റ്റേഷനുകള്‍ അടച്ചുപൂട്ടുന്നതെന്നാണ് റെയില്‍വെ നല്‍കുന്ന വിശദീകരണം. ഈ റെയില്‍വെ സ്റ്റേഷനുകളിലെ ജീവനക്കാരെ മാറ്റി നിയമിക്കുമെന്നാണ് വിവരം.

Continue Reading

Trending