kerala

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയുണ്ടായ സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു

By webdesk18

December 17, 2025

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയുണ്ടായ സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പില്‍ ശബരിമല വിവാദം തിരിച്ചടിക്ക് കാരണമായില്ലെന്ന സിപിഎം വാദം സിപിഐ വീണ്ടും തള്ളി. എല്‍ഡിഎഫ് യോഗത്തിന് ശേഷവും ശബരിമല, ന്യൂനപക്ഷ നിലപാടുകളില്‍ പരിശോധന വേണം എന്ന നിലപാടിലാണ് സിപിഐ.

ശബരിമല പ്രധാന വിഷയം എന്നായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്തെന്ന ചോദ്യത്തിന് സിപിഐയുടെ മറുപടി. ഇരു പാര്‍ട്ടികളുടെയും നേതൃയോഗങ്ങളിലെ നിലപാടും ഭിന്നത വ്യക്തമാക്കുന്നതായിരുന്നു. ശേഷം ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷികള്‍ പരാജയകാരണം പ്രത്യേകമായി പരിശോധിക്കട്ടെ എന്നായിരുന്നു സിപിഎം വാദം.

എന്നാല്‍ എല്‍ഡിഎഫ് യോഗത്തിന് ശേഷവും സിപിഎമ്മിനെതിരെ നിലപാട് കടുപ്പിക്കുകയാണ് സിപിഐ. തോല്‍വി പരിശോധിക്കുന്നതില്‍ സിപിഎം സിപിഐ ഭിന്നിപ്പാണ് എല്‍ഡിഎഫ് യോഗത്തിന് ശേഷവും പുറത്തുവരുന്നത്.