X

ആധാറും റേഷൻ കാർഡും ബന്ധിപ്പിക്കാനുള്ള സമയ പരിതി ഈ മാസം 30 വരെ നീട്ടി

ആധാറും റേഷൻ കാർഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ‌ നേരത്തെ നിർദ്ദേശിച്ചിരുന്നു. മാർച്ച് 31 വരെയായിരുന്നു ബന്ധിപ്പിക്കാനുള്ള സമയം. എന്നാൽ സമയപരിധി ഇപ്പോൾ വീണ്ടും നീട്ടിയിരിക്കുകയാണ്.ഈ മാസം 30 വരെ റേഷൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ സമയമുണ്ട്. റേഷൻ കാർഡുകളുടെ സുതാര്യത ഉറപ്പാക്കാനും അർഹരായ ആളുകളിലേക്ക് ആനുകൂല്യങ്ങൾ എത്തിക്കാനും ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാർഡുകൾ ഇല്ലാതാക്കാനും ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ടാണ് റേഷൻ കാർ‌ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞത്.

കേരളത്തിൻറെ പൊതുവിതരണ സംവിധാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. ഓരോ സംസ്ഥാനത്തിനും സ്വന്തം പോർട്ടൽ ഉണ്ടായിരിക്കുന്നതാണ്. ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിനുശേഷം തുറന്നുവരുന്ന പേജിൽ റേഷൻകാർഡ്, ആധാർ കാർഡ് , രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക. അതിന് ശേഷം “തുടരുക/സമർപ്പിക്കുക” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഇതിന് പിന്നാലെ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ആ ഒടിപി നൽകുക. റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തുകഴിഞ്ഞാൽ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് സന്ദേശം ലഭിക്കും. ആധാറുമായി റേഷൻ കാർഡ് ലിങ്കായിക്കഴിഞ്ഞു.

webdesk14: