Connect with us

kerala

എം.ശിവശങ്കരനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വര്‍ണ്ണക്കടത്തു പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് പുറത്തു കൊണ്ടുവരുന്നത്;രമേശ് ചെന്നിത്തല

ഇത് വഴി എന്തു സന്ദേശമാണ് നല്‍കുന്നത്? രാജ്യദ്രോഹപരമായ കള്ളക്കടത്തു നടത്തിയാലും എന്തൊക്കെ തട്ടിപ്പ് നടത്തിയാലും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നല്ലേ?

Published

on

രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്തു കേസില്‍ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുന്‍പ് തന്നെ എം.ശിവശങ്കരനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വര്‍ണ്ണക്കടത്തു പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് പുറത്തു കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇപ്പോഴും പ്രതിയാണ്. ലൈഫ് തട്ടിപ്പ് കേസിലാകട്ടെ അന്വേഷണം പൂര്‍ത്തിയിയിട്ടുമില്ല. അങ്ങനെ പ്രതിയായി നില്‍ക്കുന്ന ഒരാളെയാണ് തിടുക്കത്തില്‍ ചീഫ് സെക്രട്ടറിയുടെ സമിതിയെക്കൊണ്ട് ഒരു റിപ്പോര്‍ട്ട് എഴുതി വാങ്ങിച്ചിട്ട് സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നത്. കോടതി ഈ കേസുകള്‍ പരിഗണിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ. കോടതി തീര്‍പ്പ് കല്പിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ പ്രതിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.

ഇത് വഴി എന്തു സന്ദേശമാണ് നല്‍കുന്നത്? രാജ്യദ്രോഹപരമായ കള്ളക്കടത്തു നടത്തിയാലും എന്തൊക്കെ തട്ടിപ്പ് നടത്തിയാലും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നല്ലേ? കളങ്കിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നല്ലേ?സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ ശിവശങ്കരന്റെ സസ്പെന്‍ഷന്‍ നീട്ടാമായിരുന്നു. നിയമപരമായി സര്‍ക്കാരിന് അതിനുള്ള അധികാരമുണ്ട്. എന്നാല്‍ കുറ്റാരോപിതനെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രത ഈ കേസിലെ കള്ളക്കളികളിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മറ്റും പേരുകളും പല തവണ ഉയര്‍ന്നു വന്നിരുന്നതാണ്. പ്രതികളുടെ മൊഴിയില്‍ അത് സംബന്ധിച്ച് പരാമര്‍ശങ്ങളുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കൂട്ടു പ്രതിയെ സംരക്ഷിക്കാനുള്ള തത്രപ്പാടാണ് സര്‍ക്കാര്‍ ഇവിടെ കാട്ടിയിരിക്കുന്നത്.ഇനി ഈ കേസിലെ പ്രതി സ്വപ്നാ സുരേഷിനെ കൂടി മുഖ്യമന്ത്രിയുടെ കീഴിലെ പഴയ ജോലിയില്‍ തിരിച്ചെടുത്താല്‍ എല്ലാം ശുഭമാകു0 അദ്ദേഹം കുറ്റപ്പെടുത്തി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അവയവം മാറി ശസ്ത്രക്രിയ: യൂത്ത് ലീഗ് മെഡിക്കൽ കോളേജിലേക്ക് മാർച്ച്‌ നടത്തി

Published

on

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിരലിനു പകരം നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ അനാസ്ഥക്കെതിരെ ഡോക്ടറെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഐ.സി.എം.എച്ച് ഓഫീസിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു.

ഫാത്തിമ തെഹ്‌ലിയ, സി. ജാഫർ സാദിക്ക്, എ. സിജിത്ത് ഖാൻ , ഷഫീഖ് അരക്കിണർ, സിറാജ് ചിറ്റേടത്‌, ഷൌക്കത്ത് വിരുപ്പിൽ, സാബിത് മായനാട്, മുസ്തഫ കൊട്ടാമ്പറമ്പ്, റാഷിദ്‌ മായനാട്, സമീർ കല്ലായി, യൂനുസ് കോതി, അമീൻ വിരുപ്പിൽ, സിദ്ധിക്ക് കുന്നമംഗലം നേതൃത്വം നൽകി.

Continue Reading

kerala

അവയവം മാറി ശസ്ത്രക്രിയ: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം: പി.കെ ഫിറോസ്

അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വിരലിന് ശസ്ത്രക്രിയക്ക് വന്ന നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

മെഡിക്കൽ കോളേജിൽ ഇത്തരം ഗുരുതര വീഴ്ച്ചകൾ തുടർച്ചയായി വന്ന് കൊണ്ടിരിക്കുന്നു. തൻ്റെ ആറാം വിരലിൻ്റെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് പെൺകുട്ടി എത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം വായയിൽ പഞ്ഞി കെട്ടിയ നിലയിൽ പെൺകുട്ടിയെ കണ്ടപ്പോഴാണ് ബന്ധുക്കൾ അധികൃതർക്ക് സംഭവിച്ച ഗുരുതര പിഴവ് തിരിച്ചറിഞ്ഞത്. അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

ഐ.സി.യു വിൽ കിടന്ന രോഗിക്കെതിരെ പീഡന ശ്രമം നടന്നതും മെഡിക്കൽ കോളേജിലായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാവത്തത് ഖേദകരമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുന്നതിനാണ് ഭരണകൂട അനുകൂല യൂണിയനുകൾ ഉൾപ്പടെ ശ്രമിക്കുന്നത്.

ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും കെടുകാര്യസ്ഥതയുടെ ഒടുവിലെ ഉദാഹരണമാണ് ഈ സംഭവമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Trending