gulf

സഊദി നോര്‍ത്തേണ്‍ ബോഡര്‍ കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായി ആദ്യ വനിത ഡോ. അല്‍ഹനൂഫ് നിയമിതയായി

By webdesk11

December 30, 2022

സഊദി നോര്‍ത്തേണ്‍ ബോഡര്‍ കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായി ഡോ. അല്‍ഹനൂഫ് ബിന്‍ത് മര്‍സൂഖ് അല്‍ഖഹ്താനിയെ നിയമിച്ച് നോര്‍ത്തേണ്‍ ബോര്‍ഡര്‍ റീജിയണിന്റെ അമീറായ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ചരിത്രത്തില്‍ തന്നെ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഇവര്‍.

റിയാദില്‍ ജനിച്ച ഡോ. അല്‍ഹനൂഫ് എമര്‍ജന്‍സി മെഡിസിനില്‍ പി.എച്ച്.ഡി നേടിയിട്ടുണ്ട്. അറാറിലെ നോര്‍ത്ത് മെഡിക്കല്‍ ടവറില്‍ ആംബുലന്‍സ് ആന്റ് എമര്‍ജന്‍സി വിഭാഗം തലവനായിരുന്നു. നോര്‍ത്തേണ്‍ ബോര്‍ഡര്‍ എമിറേറ്റിലേക്ക് മാറുന്നതിന് മുമ്പ് ക്ലിനിക്കല്‍ റിവ്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ തലവനായിരുന്നു. ബിരുദാനന്തര ബിരുദത്തിന് പുറമെ എമര്‍ജന്‍സി മെഡിസിന്‍ ആന്റ് ആക്സിഡന്റ്സ് വിഷയത്തില്‍ ഫെലോഷിപ്പും നേടിയിട്ടുണ്ട്.