Connect with us

GULF

കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക കാരണങ്ങളാല്‍ റിയാദിലിറക്കി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിയാദിലിറക്കേണ്ടി വന്നത്.

Published

on

കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക കാരണങ്ങളാല്‍ റിയാദിലിറക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിയാദിലിറക്കേണ്ടി വന്നത്. ഉംറ തീര്‍ഥാടകരുള്‍പ്പെടെ 250ഓളം യാത്രക്കാരുമായി പുറപ്പെട്ട വിമാനം റിയാദിലിറക്കിയതോടെ യാത്രക്കാര്‍ പ്രയാസത്തിലായി. .

ഇന്നലെ രാത്രി 9.10നാണ് കരിപ്പൂരില്‍നിന്ന് വിമാനം പുറപ്പെട്ടത്. സൗദി സമയം 12 മണിയോടെ ജിദ്ദയില്‍ ഇറങ്ങേണ്ടതായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

ആറ് ഉംറ ഗ്രൂപ്പുകള്‍ക്ക് കീഴില്‍ പുറപ്പെട്ട തീര്‍ഥാടകരും ജിദ്ദയില്‍ ജോലി ചെയ്യുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണമെത്തിക്കുമെന്നും ലഭ്യമായ വിമാനങ്ങളിലും ബസ് മാര്‍ഗവും ഇവരെ ജിദ്ദയിലെത്തിക്കാന്‍ ശ്രമം നടത്തുകയാണെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

gulf

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് സലാലയില്‍; ഒമാന്‍ സുല്‍ത്താനുമായി ഔദ്യോഗിക കൂടിക്കാഴ്ച

ഖത്തര്‍, ബഹ്റൈന്‍ സന്ദര്‍ശനത്തിന് ശേഷം ശൈഖ് മുഹമ്മദ് സലാലയില്‍ എത്തിയപ്പോള്‍ ഇരു നേതാക്കള്‍ പരസ്പര സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും പ്രാദേശിക സമാധാനം, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.

Published

on

സലാല: സ്വകാര്യ സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച സലാലയിലെ അല്‍ ഹുസ്ന്‍ കൊട്ടാരത്തിലാണ് നടന്നത്. ഖത്തര്‍, ബഹ്റൈന്‍ സന്ദര്‍ശനത്തിന് ശേഷം ശൈഖ് മുഹമ്മദ് സലാലയില്‍ എത്തിയപ്പോള്‍ ഇരു നേതാക്കള്‍ പരസ്പര സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും പ്രാദേശിക സമാധാനം, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.

ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷിതവും സമൃദ്ധവുമായ ജീവിതം ഉറപ്പാക്കാന്‍ സംയുക്ത നീക്കങ്ങള്‍ക്കായി ഇരുവരും പ്രതിബദ്ധത ആവര്‍ത്തിച്ചു. കൂടിക്കാഴ്ച, യു.എ.ഇയും ഒമാനും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധവും പൊതു ലക്ഷ്യങ്ങള്‍ക്കായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള താല്പര്യവും ഊട്ടിയുറപ്പിക്കുന്നു.

Continue Reading

GULF

‘ഇസ്രയേലിൻ്റേത് ഭരണകൂട ഭീകരത, ഞങ്ങളെ വഞ്ചിച്ചു’; നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി

Published

on

ദോഹ: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനി. ഇസ്രയേലിൻ്റെ നടപടിയെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും രൂക്ഷമായ ഭാഷയിലാണ് ഖത്തർ പ്രധാനമന്ത്രി വിമർശിച്ചത്.

ഇസ്രയേലിൻ്റെ ആക്രമണം ഭരണകൂട ഭീകരതയാണെന്ന് ഖത്തർ പ്രധാമന്ത്രി വിമർശിച്ചു. ‘ഇത്തരമൊരു നടപടിയിൽ ഞങ്ങൾ എത്രമാത്രം രോഷാകുലരാണെന്നത് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങളെ വഞ്ചിച്ചു’ എന്നായിരുന്നു ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണം.

‘ഗാസയിൽ അവശേഷിക്കുന്ന തടവുകാരുടെ ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷകളെ ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ ഇല്ലാതാക്കിയിട്ടുണ്ടെ’ന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ‘ഇന്റർനാഷണൽ ക്രിമിനൽ കോടതി അല്ലെങ്കിൽ ഐസിസി അന്വേഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലുള്ള ഒരാൾ നിയമത്തെക്കുറിച്ച് പ്രസംഗിക്കാൻ ശ്രമിക്കുന്നു. അദ്ദേഹം എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചു’ എന്ന രൂക്ഷവിമർശനമാണ് ഷെയ്ഖ് മുഹമ്മദ് ഉന്നയിച്ചത്.

Continue Reading

GULF

ഐഫോണ്‍ 17 യു എ ഇയില്‍ എത്തി; പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും

ഐഫോണ്‍ 17 മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ച് യു എ ഇയില്‍ പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

Published

on

ദുബൈ: ഐഫോണ്‍ 17 മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ച് യു എ ഇയില്‍ പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

256 ജിബി ഐഫോണ്‍ 17 മോഡലിന് ഏകദേശം 3,399 ദിര്‍ഹം വില പ്രതീക്ഷിക്കപ്പെടുന്നു. ഐഫോണ്‍ എയര്‍ 4,299 ദിര്‍ഹം, ഐഫോണ്‍ 17 പ്രൊ 4,699 ദിര്‍ഹം, ഐഫോണ്‍ 17 പ്രൊ മാക്സ് 5,099 ദിര്‍ഹം വിലയുണ്ടാകും. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ മോഡലിനും ഏകദേശം 10,000 രൂപവരെ വിലക്കുറവാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

യു എ ഇയില്‍ ഐഫോണിന് വലിയ ആരാധകരാണ് ഉള്ളത്. അതിനാല്‍ സെപ്റ്റംബര്‍ 19 നകം ഫോണുകള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നതിന് അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending