Connect with us

kerala

അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി നല്‍കാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല; വിവാദ പരാമര്‍ശവുമായി എം.എം മണി

ഉടുമ്പന്‍ചോലയില്‍ നടത്തിയ മാര്‍ച്ചല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എംഎം മണി എംഎല്‍എ. ഉദ്യോഗസ്ഥര്‍ അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഉടുമ്പന്‍ചോലയില്‍ നടത്തിയ മാര്‍ച്ചല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മര്യാദകേട് കാണിച്ചാല്‍ ഏതവനായാലും എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം ഉള്ളിലുണ്ടെന്ന് കരുതി ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് നിന്റെയൊക്കെ രാഷ്ട്രീയം എടുത്താല്‍ ഞങ്ങളും രാഷ്ട്രീയമെടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിച്ചിരിക്കില്ല. എന്തെങ്കിലും കേസെടുക്കുക, പിന്നീട് പിണറായി വിജയന്റെ പേര് പറയുക.. സര്‍ക്കാരിനെ മുതലെടുക്കാനാണെന്ന് പറയുക. സര്‍ക്കാര്‍ നിന്നോടൊക്കെ കൊള്ളയടിക്കാന്‍ പറഞ്ഞോ.. നിന്റെയൊക്കെ അമ്മയെയും പെങ്ങമ്മാരെയും കൂട്ടിക്കൊടുക്കാന്‍ പറഞ്ഞോ.. സര്‍ക്കാറിന് ന്യായമായി നികുതി കൊടുക്കണം നികുതി പിരിക്കാന്‍ സംവിധാനങ്ങളുണ്ട് അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending