മമ്മൂട്ടിയെ നായകനായ ‘ദി ഗ്രേറ്റ് ഫാദര്‍’ 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയതായി നിര്‍മ്മാതാക്കള്‍. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമ പുറത്തുവിട്ട കണക്ക് മമ്മൂട്ടിയും ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

മാര്‍ച്ച് 30ന് തീയേറ്ററുകളിലെത്തിയ ചിത്രം 24ാം ദിവസത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് നിര്‍മ്മാതാക്കള്‍ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലും പുറത്തും റിലീസ് ചെയ്ത എല്ലാ സ്‌ക്രീനുകളിലെയും കളക്ഷന്‍ ചേര്‍ത്താണ് ചിത്രം 50 കോടി നേടിയിരിക്കുന്നത്.

ഇതോടെ അന്‍പത് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മമ്മൂട്ടി ചിത്രമായിരിക്കുകയാണ് ‘ദി ഗ്രേറ്റ് ഫാദര്‍’. ഒരു മലയാളചിത്രം നിലവില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന ഫസ്റ്റ്‌ഡേ കളക്ഷന്‍ ഇപ്പോള്‍ ഗ്രേറ്റ് ഫാദറിന്റെ പേരിലാണ്. 4.31 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍.