kerala

കണ്ണൂരിലെ ലോറി ഡ്രൈവര്‍ ജിന്റോയുടെ കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍

By webdesk14

June 06, 2023

കണ്ണൂര്‍ നഗരത്തിലെ ലോറി ഡ്രൈവര്‍ ജിന്റോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 പേര്‍ അറസ്റ്റില്‍. കുറ്റിയാടി സ്വദേശി അല്‍ത്താഫ്, കതിരൂര്‍ സ്വദേശി ഷബീര്‍ എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

ഇപ്പോള്‍ അറസ്റ്റിലായവര്‍ ഇതിന് മുന്‍പും നിരവധി കേസുകളില്‍ പ്രതികളായിട്ടുണ്ട്. ജിന്റോ ലോറിയില്‍ ഉറങ്ങുന്നതിനിടെ പ്രതികള്‍ മോഷണത്തിന് ശ്രമിച്ചു. പ്രതിരോധിച്ചപ്പോള്‍ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.