kerala

ലഹരിവില്‍പ്പനയിലൂടെ സ്വന്തമാക്കിയ ആഡംബരവാഹനം പിടിച്ചെടുത്ത് പോലീസ്

By webdesk18

November 10, 2025

കോഴിക്കോട് ലഹരിവില്‍പ്പനയിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് വാങ്ങിയ ആഡംബരവാഹനം പിടിച്ചെടുത്ത് പോലീസ്. അത്തോളി കൊളക്കാട് മര്‍ഹബ വീട്ടില്‍ മുഹമ്മദ് നുഫയിലിന്റെ (26) കാറാണ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയത്.

എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രഞ്ജിത്ത് ഇതുസംബന്ധിച്ചുള്ള രേഖകള്‍ സ്മഗ്‌ളേഴ്‌സ് ആന്‍ഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റിക്ക് കൈമാറി. ലഹരിവ്യാപനത്തിനെതിരേയുള്ള പോലീസ് നടപടികളുടെ ഭാഗമായാണ് വാഹനം കണ്ടുകെട്ടിയത്. 2025 ജൂലായില്‍ സിറ്റി ഡാന്‍സാഫും എലത്തൂര്‍ പോലീസും ചേര്‍ന്ന് 35 ഗ്രാമോളം എംഡിഎംഎ ഇയാളില്‍നിന്ന് കണ്ടെടുത്തിരുന്നു.

സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്ന നടപടികളും പോലീസ് സ്വീകരിക്കുന്നുണ്ട്.