തിരുവനന്തപുരം: ആര്‍.ശ്രീലേഖ പുറത്തുവിട്ട പ്രീപോള്‍ സര്‍വേ ഫലം നിര്‍മിച്ചത് ബിജെപി ഓഫീസിലെന്ന് കണ്ടെത്തല്‍. ശ്രീലേഖ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതും ഇതേ കാര്‍ഡാണ്. തെരഞ്ഞെടുപ്പ് ദിനം വ്യാപകമായി ഈ സര്‍വേ ഫലം പ്രചരിപ്പിച്ചിരുന്നു.
പ്രീ പോള്‍ സര്‍വേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു. സൈബര്‍ പൊലീസിനോട് റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്.ഷാജഹാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടലിന് പിന്നാലെ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാണ് ആര്‍.ശ്രീലേഖ. പ്രീ പോള്‍ സര്‍വേ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന സുപ്രിംകോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മാര്‍ഗനിര്‍ദേശം നിലനില്‍ക്കെയാണ് ശ്രീലേഖയുടെ നടപടി വിവാദമായത്. ബിജെപിയ്ക്ക് തിരുവനന്തപുരം കോര്‍പറേഷനില്‍ ഭൂരിപക്ഷമുണ്ടാകും എല്‍ഡിഎഫ് പിന്നോട്ട് പോകുമെന്നുള്ള ഒരു സ്വകാര്യ സര്‍വേയാണ് ശ്രീലേഖ പങ്കുവെച്ചത്. ജനഹിതം ഇങ്ങനെയാകട്ടെ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.