india
പ്രതിപക്ഷത്തിന്‍റെ ശബ്ദവും സഭയിൽ ഉയരാൻ സ്പീക്കർ അനുവദിക്കണം -രാഹുൽ ഗാന്ധി
ഇത്തവണ പ്രതിപക്ഷം കൂടുതൽ ശക്തമാണെന്നും രാഹുൽ പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ ശബ്ദവും സഭയിൽ ഉയരാൻ ലോക്സഭാ സ്പീക്കർ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നതിലൂടെ ഭരണഘടനയെ സംരക്ഷിക്കുകയെന്ന കർത്തവ്യമാണ് സ്പീക്കർ നിർവഹിക്കുന്നത്. ഇത്തവണ പ്രതിപക്ഷം കൂടുതൽ ശക്തമാണെന്നും രാഹുൽ പറഞ്ഞു. സ്പീക്കർ തെരഞ്ഞെടുപ്പിൽ വിജയിച്ച ഓം ബിർളയെ അഭിനന്ദിച്ചുകൊണ്ടാണ് രാഹുൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
“രണ്ടാം തവണയും താങ്കളെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് താങ്കളെ പ്രതിപക്ഷത്തിന്‍റെയും ഇൻഡ്യ മുന്നണിയുടെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇന്ത്യൻ ജനതയുടെ ശബ്ദമുയരുന്ന സഭയാണിത്. അതിൽ സമ്പൂർണ നിയന്ത്രണം താങ്കളിലാണ്. സർക്കാറിന് രാഷ്ട്രീയ അധികാരമുണ്ട്. എന്നാൽ പ്രതിപക്ഷവും ഇത്തവണ ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ അംഗബലമുള്ള പ്രതിപക്ഷമാണ് ഇത്തവണത്തേത്.
താങ്കളുടെ ജോലി ചെയ്യാൻ പ്രതിപക്ഷവും സഹകരിക്കും. വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും സഹകരണമെന്നത് പ്രധാനമാണ്. പ്രതിപക്ഷത്തിന്‍റെ ശബ്ദവും സഭയിൽ ഉയരാൻ അനുവദിക്കുകയെന്നത് സുപ്രധാനമായ കാര്യമാണ്. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നതിലൂടെ ഭരണഘടനയെ സംരക്ഷിക്കുകയെന്ന താങ്കളുടെ കർത്തവ്യമാണ് നിർവഹിക്കപ്പെടുന്നത്” -രാഹുൽ പറഞ്ഞു.
#WATCH | Leader of Opposition, Rahul Gandhi says "I would like to congratulate you for your successful election that you have been elected for the second time. I would like to congratulate you on behalf of the entire Opposition and the INDIA alliance. This House represents the… pic.twitter.com/vZbLrKV7u5
— ANI (@ANI) June 26, 2024
ശബ്ദവോട്ടോടെയാണ് ഓം ബിർളയെ ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുത്തത്. ഓം ബിർളയെ സ്പീക്കറായി നിർദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയം ലോക്സഭ പാസാക്കുകയായിരുന്നു.
india
കോടികള്‍ തട്ടിയെടുത്ത സംഭവം; ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്
ശില്‍പയും കുന്ദ്രയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിപുലീകരണത്തിനായി നിക്ഷേപമായി 60.48 കോടി രൂപ നല്‍കി എന്നതാണ് വ്യവസായി ദീപക് കോത്താരിയുടെ പരാതി.

വ്യവസായിയില്‍ നിന്ന് വാങ്ങിയ കോടികള്‍ തിരികെ നല്‍കിയില്ലെന്നാരോപിച്ച് ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്. ശില്‍പയും കുന്ദ്രയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിപുലീകരണത്തിനായി നിക്ഷേപമായി 60.48 കോടി രൂപ നല്‍കി എന്നതാണ് വ്യവസായി ദീപക് കോത്താരിയുടെ പരാതി. മുംബൈ പൊലീസിന് നല്‍കിയ പരാതി പിന്നീട് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറുകയായിരുന്നു.
2015-16 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. അന്ന് ശില്‍പയും കുന്ദ്രയും ബെസ്റ്റ് ഡീല്‍ ടിവിയുടെ ഡയറക്ടര്‍മാരായിരുന്നു. 2015 ഏപ്രിലില്‍ 31.95 കോടിയും 2016 മാര്‍ച്ചില്‍ 28.54 കോടിയും കോത്താരി ദമ്പതികള്‍ക്ക് കൈമാറിയിരുന്നു. ആ സമയത്ത് കമ്പനിയിലെ 87% ഓഹരിയും ശില്‍പയുടെ പേരിലായിരുന്നു. പിന്നീട് അവര്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു, എന്നാല്‍ പണം തിരികെ നല്‍കിയില്ല.
ആദ്യമായി ഒരു ഏജന്റ് മുഖേനയാണ് കോത്താരി ദമ്പതികളുമായി ബന്ധപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് നേരിട്ട് പണം ആവശ്യപ്പെട്ടിട്ടും അത് തിരികെ നല്‍കിയില്ലെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
india
ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം; നിരവധി പേര്‍ മരിച്ചതായി സൂചന
ആളപായമുണ്ടാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ചോസ്തി മേഖലയിലും ഗാണ്ടര്‍ബാള്‍ മേഖലയിലുമാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആളപായമുണ്ടാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.
അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഷിംലയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്‍സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയമുണ്ടായി. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.
india
തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരിച്ചെന്ന് വിധിയെഴുതിയവര്‍ക്കൊപ്പം ചായകുടിച്ച് രാഹുല്‍ ഗാന്ധി
പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പ്രകടനം

ബീഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത്‌വിട്ട കരട് വോട്ടര്‍പട്ടികയില്‍ മരണപ്പെട്ടതായി രേഖപ്പെടുത്തിയ ഏഴ് വോട്ടര്‍മാര്‍ക്കൊപ്പം ചായകുടിച്ച് രാഹുല്‍ ഗാന്ധി. ജീവിതത്തിലെ ഒരു അമൂല്യ അനുഭവം എന്ന് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.
ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ മണ്ഡലത്തില്‍ ഇത്തരത്തില്‍ നിരവധി ആളുകള്‍ മരിച്ചുവെന്ന് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ബീഹാറിലെ ഒരു പഞ്ചായത്തില്‍ മാത്രം ഇത്തരത്തില്‍ 50 പേരുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ബിജെപി നടത്തിയ വോട്ട് കൊള്ള ബീഹാറിലും നടത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
-
kerala3 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
india3 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
kerala3 days ago
‘അറസ്റ്റുകൊണ്ട് രാഹുൽ ഗാന്ധിയെ നേരിടാനാവില്ല, ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരം’; വി.ഡി. സതീശൻ
-
kerala3 days ago
മെസ്സി വരുമെന്ന് പറഞ്ഞു വഞ്ചിച്ച കായിക മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രദിഷേധ പന്തുകളി സംഘടിപ്പിച്ചു
-
kerala3 days ago
കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
film2 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala2 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം