Connect with us

world

യു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി

Published

on

ബ്രിട്ടൻ കെഎംസിസി 2025 -2029 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ 22/11/2025 ശനി ചേർന്ന കൗൺസിൽ യോഗം തെരെഞ്ഞെടുത്തു .

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗൽഭരായ പുതിയ നേതൃത്വമാണ് ബ്രിട്ടൻ കെഎംസിസി യുടെ പുതിയ ഭാരവാഹികളായിട്ട് തിരഞ്ഞെത്തിട്ടുള്ളത് .

അഡ്വൈസറി ബോർഡ്‌ അംഗങ്ങളായി ഡോ : ഇജാസ് – (ചെയർമാൻ) ,സുബൈർ ഈസ്റ്റ് ഹാം (വൈസ്‌ ചെയർമാൻ),മുഹമ്മദലി ചങ്ങരം കുളം ‌,മുഹമ്മദ്‌ ഈസ്റ്റ്‌ഹാം,അബ്ദുള്ള കാസർഗോഡ്,സൈതലവി പാണക്കാട്ടിൽ ,മുസ്തഫ കണ്ണൂർ,സൈതലവി ,ശറഫുദ്ധീ,പി എം നാസർ ,സുനീർ വി എന്നവരും
പ്രസിഡണ്ട്‌: അസ്സൈനാർ കുന്നുമ്മൽ വൈസ്‌ പ്രസിഡണ്ട്‌: അബ്ദുസ്സലാം പൂഴിത്തറ
നുജൂം ഇരീലോട്ട്‌ അർഷാദ്‌ കണ്ണൂർ

ജനറൽ സെക്രട്ടറി: സഫീർ പേരാമ്പ്ര

സെക്രട്ടറി:
അശ്രഫ്‌ വടകര
അഹമ്മദ്‌ അരീക്കൊട്‌
മുഹസിൻ തോട്ടുങ്ങൽ

ടഷറർ: നൗഫൽ കണ്ണൂർ.

എക്സിക്യൂട്ടീവ്‌ അംഗങ്ങൾ:കരീം മാസ്റ്റർ,സുബൈർ കോട്ടക്കൽ,ജൗഹർ സമാൻ,സാജിദ്‌ വേങ്ങര,സാദിഖ്‌ ,ശുഹൈബ്‌
,മുദസ്സിർ ,റജീസ്‌,മുഹമ്മദ്‌ വടകര,മെഹബൂബ്

സ്പോർട്സ് വിങ്: നസീഫ് കുറ്റിയൻ, അജ്മൽ രയരോത്.

കൌൺസിൽ യോഗത്തിൽ സഫീർ പേരാമ്പ്ര സ്വാഗതവും ഹസൈനാർ കുന്നുമ്മൽ അധ്യക്ഷത വഹിക്കുകയും അഷ്‌റഫ് സാഹിബ് വടകര ഉൽഘാടന പ്രസംഗവും നടത്തി .ഷാജഹാൻ
കൗൺസിൽ യോഗം നിയന്ത്രിക്കുകയും ജൗഹർ സമാൻ റിട്ടേർണിംഗ് ഓഫീസർ ചുമതലയും വഹിച്ചു .
നൗഫൽ കണ്ണൂർ നന്ദിയും പറഞ്ഞു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ബൈജു രവീന്ദ്രന് തിരിച്ചടി; 9600 കോടി പിഴ ചുമത്തി യുഎസ് കോടതി

1.07 ബില്യണിലധികം ഡോളര്‍(9600 കോടി രൂപ) പിഴയാണ് യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി ചുമത്തിയത്.

Published

on

പ്രമുഖ എഡ്യുക്കേഷണല്‍ സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് യുഎസ് കോടതിയില്‍ തിരിച്ചടി. കമ്പനിയുടെ യുഎസ് ഫിനാന്‍സിങ് വിഭാഗമായ ബൈജൂസ് ആല്‍ഫയില്‍ നിന്ന് ഫണ്ട് നീക്കം ചെയ്യുകയും മറച്ചുവെക്കുകയും ചെയ്തതിന് ബൈജുവിന് ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിഫോള്‍ട്ട് വിധി. 1.07 ബില്യണിലധികം ഡോളര്‍(9600 കോടി രൂപ) പിഴയാണ് യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി ചുമത്തിയത്.

കോടതിയില്‍ ഹാജരാകാനും രേഖകള്‍ നല്‍കാനുമുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ബൈജു രവീന്ദ്രന്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഡെലവെയര്‍ പാപ്പരത്ത കോടതിയിലെ ജഡ്ജി ബ്രെന്‍ഡന്‍ ഷാനന്‍ ആണ് ഡിഫോള്‍ട്ട് വിധി പുറപ്പെടുവിച്ചതെന്ന് ഒന്നിലധികം മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

2021ല്‍ ബൈജൂസിന്റെ 1.2 ബില്യണ്‍ ഡോളര്‍ ടേം ലോണ്‍ കൈകാര്യം ചെയ്യാന്‍ ഡെലവെയറില്‍ രൂപീകരിച്ച പ്രത്യേക കമ്പനിയായ ബൈജൂസ് ആല്‍ഫയുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ സ്ഥാപനത്തില്‍ നിന്ന് മിയാമി ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ടായ കാമ്ഷാഫ്റ്റ് ക്യാപിറ്റലിലേക്ക് 533 മില്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്തു. ഈ തുക പിന്നീട് അനുബന്ധ സ്ഥാപനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതിന് രവീന്ദ്രന്‍ വ്യക്തിപരമായി ഉത്തരവാദിയാണെന്ന് കോടതി വിധിച്ചു. വിശ്വാസപരമായ കടമ ലംഘിച്ചതിന് സഹായിച്ചതിന് 533 മില്യണ്‍ ഡോളറും കണ്‍വേര്‍ഷന്‍, സിവില്‍ ഗൂഢാലോചന തുടങ്ങിയവക്ക് 540.6 മില്യണ്‍ ഡോളറും ഉള്‍പ്പെടെയാണ് മൊത്തം 1.07 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വിധിച്ചത്.

അതേസമയം, എല്ലാ ആരോപണങ്ങളും നിഷേധിച്ച ബൈജു രവീന്ദ്രന്‍, യുഎസ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചു. യുഎസ് കോടതി ഡിഫോള്‍ട്ട് വിധി ത്വരിതഗതിയില്‍ പുറപ്പെടുവിച്ചതാണെന്നും പ്രതിവാദം അവതരിപ്പിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞുവെന്നും ബൈജു പറയുന്നു.

 

Continue Reading

world

ഗസ്സയിലെ വെടിനിര്‍ത്തല്‍ ലംഘനം; 497 ആക്രമണങ്ങള്‍, 342 പേര്‍ കൊല്ലപ്പെട്ടു

തുടര്‍ന്നുള്ള ആക്രമണങ്ങളിലായി 342 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും അധികാരികള്‍ വ്യക്തമാക്കി

Published

on

ഗസ്സ സിറ്റി: അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രാഈല്‍ കുറഞ്ഞത് 497 തവണ ലംഘിച്ചതായി ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നുള്ള ആക്രമണങ്ങളിലായി 342 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും അധികാരികള്‍ വ്യക്തമാക്കി. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമാണ്.

മീഡിയ ഓഫീസ് പ്രസ്താവനയില്‍ ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഗുരുതരവും വ്യവസ്ഥാപിതവുമായ ലംഘനങ്ങള്‍ തുടരുന്നതിനെ ശക്തമായി അപലപിച്ചു.

അവസാന 24 മണിക്കൂറിനുള്ളില്‍ ഗസ്സയില്‍ നടന്ന ഇസ്രഈലി വ്യോമാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടുന്നു. 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയിലെ തിരക്കേറിയ തെരുവില്‍ ഇസ്രഈലി ഡ്രോണ്‍ പൊട്ടിത്തെറിച്ചതില്‍ 5 പേര്‍ മരിക്കുകയും 7 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്രാഈല്‍ അധീനതയിലുള്ള പ്രദേശത്ത് ഹമാസ് സേന ഇസ്രാഈല്‍ സൈനികരെ ആക്രമിച്ചതിനൊടുവിലാണ് തിരിച്ചാക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.

അമേരിക്കയുടെ നേതൃത്വത്തില്‍ ഗസ്സയില്‍ വിന്യസിക്കാന്‍ പോകുന്ന അന്താരാഷ്ട്ര സേനയിലേക്ക് സ്വന്തം സൈനികരെ അയക്കാന്‍ തയാറാണെന്ന് തുര്‍ക്കി അറിയിച്ചു. ഇസ്രാഈലിന്റെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ തന്നെയാണ് തുര്‍ക്കിയുടെ തീരുമാനം.

ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിനുള്ള കരട് പ്രമേയത്തിന് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി അംഗീകാരം നല്‍കി. അതിര്‍ത്തി സുരക്ഷിതമാക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ഫലസ്തീന്‍ പൊലീസിനൊപ്പം ഇസ്രാഈലും ഈജിപ്തും സഹകരിക്കും എന്ന് പ്രമേയം വ്യക്തമാക്കുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ എത്തിയിട്ടും ഗസ്സയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യമാണിപ്പോള്‍.

 

Continue Reading

world

ക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍

ഉപരോധം ക്യൂബയുടെ ആരോഗ്യ, പോഷകാഹാരം, വിദ്യാഭ്യാസ മേഖലകളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നതാണ് അവരുടെ വിലയിരുത്തല്‍.

Published

on

ഹവാന: ക്യൂബയ്ക്കെതിരായ അമേരിക്കന്‍ സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ പ്രവര്‍ത്തക അലീന ഡൗഹാന്‍ ആവശ്യപ്പെട്ടു. ഉപരോധം ക്യൂബയുടെ ആരോഗ്യ, പോഷകാഹാരം, വിദ്യാഭ്യാസ മേഖലകളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നതാണ് അവരുടെ വിലയിരുത്തല്‍.

ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ മരുന്നുകളുടെ ക്ഷാമം, ഭക്ഷ്യക്ഷാമം, ഉയര്‍ന്ന പണപ്പെരുപ്പ്, വൈദ്യുതി തടസ്സങ്ങള്‍ തുടങ്ങി രാജ്യത്തെ ആകെ ജീവിത സാഹചര്യങ്ങള്‍ മോശമായിരിക്കുകയാണെന്നും ഇത് കുട്ടികള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങളെ കൂടുതല്‍ ബാധിക്കുന്നതുമാണെന്ന് അവര്‍ വ്യക്തമാക്കി.

1960 മുതല്‍ നിലവിലുള്ള യു.എസ്. ഉപരോധം ഒബാമ ഭരണകാലത്ത് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും, ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് അത് വീണ്ടും ശക്തിപ്പെടുത്തി. ജോ ബൈഡന്‍ ഭരണകൂടവും അതേ നയം തുടരുകയാണ്. ഉപരോധത്തെ തുടര്‍ച്ചയായി 33-ാം വര്‍ഷവും ഐക്യരാഷ്ട്രസഭ പൊതുസഭ അപലപിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

Continue Reading

Trending