രാഹുല്‍ ഗാന്ധിക്കെതിരെ മോദി പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നല്‍കിയ അപകീര്‍ത്തിക്കേസില്‍ ശിക്ഷാവിധി സ്‌റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ സന്തോഷം അറിയിച്ച് സഹോദരി പ്രിയങ്കാ ഗാന്ധിയും. വിഷയത്തില്‍ പ്രിയങ്ക സാമൂഹ്യമാധ്യങ്ങളിലൂടെ പ്രതികരിച്ചതിങ്ങനെയാണ്,
"Three things cannot be long hidden: the sun, the moon, and the truth”
~Gautama Buddha
माननीय उच्चतम न्यायालय को न्यायपूर्ण फैसला देने के लिए धन्यवाद।
सत्यमेव जयते।
— Priyanka Gandhi Vadra (@priyankagandhi) August 4, 2023
”സൂര്യനെയും ചന്ദ്രനെയും സത്യത്തെയും നിങ്ങള്‍ക്ക് ഒരിക്കലും മൂടിവയ്ക്കാനാകില്ല” എന്ന ബുദ്ധ വചനമായിരുന്നു പ്രിയങ്ക ഗാന്ധി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തത്. വിധിപ്പകര്‍പ്പ് പുറത്തിറങ്ങുന്നതോടെ രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടും.