Connect with us

Film

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികാതിക്രമ കേസില്‍ ഒളിവിലായ നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

Published

on

ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. സിദ്ധിഖിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തകി ഹാജറാകും.

നടന്‍ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി മെറിന്‍ ജോസഫ് നാളെ ഡല്‍ഹിയിലെത്തും. കേസില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി മെറിന്‍ കൂടിക്കാഴ്ച നടത്തും. മുന്‍ സോളിസിസ്റ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറിനെ സുപ്രീംകോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.

അതേസമയം, ലൈംഗികാതിക്രമ കേസില്‍ ഒളിവിലായ നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടന്‍ ഒളിവില്‍ പോയത്.

 

 

Film

വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമക്കേസ്; നിര്‍മ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ ആന്റോ ജോസഫ്. അനില്‍ തോമസ്. ബി രാഗേഷ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്.

Published

on

വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമക്കേസില്‍ നാല് നിര്‍മ്മാതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നിര്‍മ്മാതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി റിപ്പോര്‍ട്ട് തേടി.

സിനിമയുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയപ്പോള്‍ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ സംവിധായിക ആരോപിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് സംവിധായിക പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ ആന്റോ ജോസഫ്. അനില്‍ തോമസ്. ബി രാഗേഷ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്.

ഇതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനായിരുന്നു നിര്‍മാതാക്കള്‍ക്ക് ലഭിച്ച നിയമോപദേശം. ഇതനുസരിച്ചാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. ആന്റോ ജോസഫ്, പി. രാകേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.

Continue Reading

Film

പോക്സോ കേസ്; നടൻമാർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ അന്വേഷണം

യുവതിയുടെ പരാതിയിൽ നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിന്റെ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.  

Published

on

ലയാള സിനിമാ പ്രവർത്തകരായ 10 പേർക്കെതിരെ പീഡന പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിക്കെതിരെ അന്വേഷണം. നടിക്കെതിരെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ചും തമിഴ്നാട് പൊലീസും അന്വേഷണം നടത്തുക. അന്വേഷണത്തിന്റെ ഭാഗമായി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തി.

യുവതിയുടെ പരാതിയിൽ നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിന്റെ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.
പതിനാറാം വയസിൽ ചെന്നൈയിലെ ഹോട്ടലിലെത്തിച്ച് ഒരു സംഘം ആളുകൾക്കു ലൈംഗികചൂഷണം നടത്താൻ അവസരമൊരുക്കി എന്ന പരാതിയിലാണു നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Continue Reading

Film

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതിയുമായി നടി

നേരത്തെ മുകേഷ്, ജയസൂര്യ അടക്കം 7 പേർക്കെതിരെ ബലാൽസംഗ കുറ്റമടക്കം ആരോപിച്ച് നടി പരാതി നൽകിയിരുന്നു.  

Published

on

ബാലചന്ദ്ര മേനോനു പിന്നാലെ നടൻ ജാഫർ ഇടുക്കിക്കെതിരെയും ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ജാഫർ ഇടുക്കിക്കെതിരായ പരാതി പ്രത്യേകാന്വേഷണ സംഘത്തിനും എസ്ഐടിക്കും നടി ഇ-മെയിലായി അയച്ചു. നേരത്തെ മുകേഷ്, ജയസൂര്യ അടക്കം 7 പേർക്കെതിരെ ബലാൽസംഗ കുറ്റമടക്കം ആരോപിച്ച് നടി പരാതി നൽകിയിരുന്നു.

ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ബാലചന്ദ്ര മേനോനെക്കുറിച്ചും ജയസൂര്യയെക്കുറിച്ചും നടി പരാതിപ്പെട്ടിരുന്നത്. ജാഫർ ഇടുക്കിയും മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം.

ബാലചന്ദ്ര മേനോനും ജാഫർ ഇടുക്കിയും ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ അഭിമുഖങ്ങളിലൂടെ നടി വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇതിനെതിരെ ബാലചന്ദ്ര മേനോൻ ഡിജിപിക്ക് പരാതി നൽകി. വിവാദ പരാമർശങ്ങൾ അടങ്ങിയ അഭിമുഖങ്ങൾ സംപ്രേഷണം ചെയ്തതിനു ചില യുട്യൂബ് ചാനലുകൾക്കെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ജാഫർ ഇടുക്കിക്കെതിരെ നടി പരാതി നൽകിയിരിക്കുന്നത്. നേരത്തെ 2012ൽ ലണ്ടനിൽ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെ സ്പോൺസർമാരിലൊരാൾക്കും അന്തരിച്ച നടന്‍ കലാഭവൻ മണിക്കും തന്നെ കാഴ്ച വയ്ക്കാൻ ജാഫർ ഇടുക്കി ശ്രമിച്ചെന്ന് നടി ആരോപിച്ചിരുന്നു.

Continue Reading

Trending