Connect with us

Cricket

വിരാട് കോഹ്‌ലി ഉടന്‍ തന്നെ ലോകകപ്പ് ട്രോഫി ഉയര്‍ത്തുമെന്ന് ഹര്‍ഭജന്‍ സിങ്

ഐസിസി ടൂര്‍ണമെന്റുകളിലെ ഒരു ട്രോഫി എന്നത് ഇപ്പോഴും കോഹ്‌ലിയുടെ സ്വപ്നമായി അവശേഷിക്കുകയാണ്.

Published

on

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഉടന്‍ തന്നെ ലോകകപ്പ് ട്രോഫി ഉയര്‍ത്തുമെന്ന് മുതിര്‍ന്ന ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. 2021 ലെ ട്വന്റി20 ലോകകപ്പ് വിജയിക്കുകയെന്നതു വലിയ കാര്യമാണ്. ഏതൊരു ക്യാപ്റ്റനും അത് ആഗ്രഹിക്കും. അത് കോഹ്‌ലിയെ വലിയ താരമാക്കില്ല. ഇപ്പോള്‍ തന്നെ അദ്ദേഹം വലിയ താരമാണ്. എന്നാല്‍ ലോകകപ്പ് നേടിയ ക്യാപ്റ്റനെന്ന കാര്യം കൂടി കോഹ്‌ലിയുടെ മഹത്വത്തിന്റെ ഭാഗമാകും. ഒരു ട്രോഫിയും സ്വന്തമാക്കാതെ കോഹ്‌ലി കരിയര്‍ അവസാനിപ്പിക്കുമെന്ന് എനിക്കു തോന്നുന്നില്ല.

എന്തായാലും അടുത്തു തന്നെ കോഹ്‌ലി ലോകകപ്പ് ട്രോഫി ഉയര്‍ത്തും. ഒരുപക്ഷേ അത് ട്വന്റി20 ലോകകപ്പ് ആയിരിക്കാം. അല്ലെങ്കില്‍ മറ്റേതെങ്കിലും വിജയം ആകാം- ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ പറഞ്ഞു. റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറുന്ന കോഹ്‌ലി നിലവിലെ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായാണു വിലയിരുത്തുന്നത്. 32 വയസ്സുകാരനായ കോഹ്‌ലി രാജ്യാന്തര ക്രിക്കറ്റില്‍ 70 സെഞ്ചുറികള്‍ ഇതിനകം പൂര്‍ത്തിയാക്കി.

അതേസമയം ഐസിസി ടൂര്‍ണമെന്റുകളിലെ ഒരു ട്രോഫി എന്നത് ഇപ്പോഴും കോഹ്‌ലിയുടെ സ്വപ്നമായി അവശേഷിക്കുകയാണ്. 2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലിലെത്തിയെങ്കിലും പാക്കിസ്ഥാനോടു പരാജയപ്പെടുകയായിരുന്നു. 2019 ഏകദിന ലോകകപ്പില്‍ സെമി ഫൈനലിലെത്തിയ ഇന്ത്യ ന്യൂസീലന്‍ഡിനോടു തോറ്റു പുറത്തായി.

 

Cricket

ടി20യില്‍ ഇന്ത്യക്ക് പതിഞ്ഞ തുടക്കം

ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഒന്നിന് 42 എന്ന നിലയിലാണ് ഇന്ത്യ.

Published

on

രണ്ടാം ടി20യില്‍ ഇന്ത്യക്ക് പതിഞ്ഞ തുടക്കം. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഒന്നിന് 42 എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണറായെത്തിയ റിഷഭ് പന്തിന്റെ (6) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സഹഓപ്പണര്‍ ഇഷാന്‍ കിഷന്‍ (29), സൂര്യകുമാര്‍ യാദവ് (6) എന്നിവരാണ് ക്രീസില്‍. ലോക്കി ഫെര്‍ഗൂസണാണ് വിക്കറ്റ്. മൗണ്ട് മോംഗനൂയി, ബേ ഓവളില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
റിഷഭ് തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ചു.

 

13 പന്തുകളാണ് റിഷഭ്പന്ത് നേരിട്ടത്. ഇതില്‍ ഒരു ബൗണ്ടറി മാത്രമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് നേടാനായത്. ലോക്കിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തിലാണ് റിഷഭ് മടങ്ങുന്നത്. ഇഷാന്‍ ഇതുവരെ 18 പന്തുകള്‍ നേരിട്ടു. ഒരു സിക്സും നാലു ഫോറും ഇഷാന്റെ ഇന്നിംഗ്സിലുണ്ട്.

 

Continue Reading

Cricket

ട്വന്റി 20 ലോകകപ്പ്; പാകിസ്ഥാന്‍ ഫൈനലില്‍

അഞ്ച് പന്ത് ബാക്കി നില്‍ക്കെയാണ് പാകിസ്താന്‍ വിജയം ഉറപ്പിച്ചത്

Published

on

ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ പാട്ടുംപാടി ഫൈനലില്‍. ന്യൂസിലാന്‍ഡിനെ ഏഴ് വിക്കറ്റിന് മുട്ടുകുത്തിച്ചാണ് ഫൈനലില്‍ കടന്നത്. ടോസില്‍ ആദ്യ ബാറ്റിങ് ന്യൂസിലാന്‍ഡിന് ലഭിച്ചെങ്കിലും പാകിസ്താന്‍ ബൗളര്‍മാര്‍ റണ്ണെടുക്കാന്‍ അനുവദിച്ചില്ല. ഡാറില്‍ മിച്ചലിന്റെ അര്‍ധ സെഞ്ച്വറിയാണ് നാലിന് 152 എന്ന സ്‌ക്വാറിലെത്തിച്ചത്. പിന്നെ തുണയായത് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ റണ്‍സാണ് (46). ഡെവോണ്‍ കോണ്‍വെ (21), ഫിന്‍ അലന്‍ (4), ഗ്ലെന്‍ ഫിലിപ്‌സ് (6), ജെയിംസ് നിഷം (16) മറ്റാര്‍ക്കും കാര്യമായി സ്‌കോറെടുക്കാന്‍ കഴിഞ്ഞില്ല.

പാകിസ്താന്‍ ടീമില്‍ നിന്നും ഓപണര്‍മാരായി ഇറങ്ങിയത് മുഹമ്മദ് റിസ്വാനും ക്യാപ്റ്റന്‍ ബാബര്‍ അസമുമാണ്. ഇരുവരും അര്‍ധ സെഞ്ച്വറിയുമായി കളം നിറച്ചു. അഞ്ച് പന്ത് ബാക്കി നില്‍ക്കെയാണ് പാകിസ്താന്‍ വിജയം ഉറപ്പിച്ചത്. നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളാകും പാകിസ്താന്റെ എതിരാളികള്‍.

Continue Reading

Cricket

രോഹിതിനെ കാണാന്‍ കുട്ടി ഓടിയെത്തി; പിന്നാലെ പിഴയും

ക്രിക്കറ്റ് ഗ്രൗണ്ടിലെ അച്ചടക്കം ലംഘിച്ചതിനാണ് പിഴ

Published

on

മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ അടുത്തേക്ക് ഓടിയെത്തിയ ആരാധകന് 6 ലക്ഷം രൂപ പിഴ. സിംബാബ്‌വെക്കെതിരായ മത്സരത്തിനിടെയാണ് ആണ്‍കുട്ടി സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് രോഹിത് ശര്‍മ്മയുടെ അടുത്തെത്തിയത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിതിന്റെ മുന്നില്‍ കരഞ്ഞുകൊണ്ടാണ് കുട്ടി ഓടിയെത്തിയത്. തൊട്ടുപിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയെ പിടിച്ചുകൊണ്ട് പോവുകയായിരുന്നു. ക്രിക്കറ്റ് ഗ്രൗണ്ടിലെ അച്ചടക്കം ലംഘിച്ചതിനാണ് പിഴ കിട്ടിയത്. കുട്ടി ഓടുന്ന വീഡീയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Continue Reading

Trending