kerala

മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും ജയിലിലടച്ചാലും സത്യം മൂടിവെക്കാനാകില്ല; പിണറായിക്കെതിരെ ഒളിയമ്പുമായി സീതാറാം യെച്ചൂരി

By webdesk11

June 13, 2023

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസ് എടുത്ത് ജയിലില്‍ അടച്ചാലും സത്യം മൂടിവയ്ക്കാനാകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാരില്‍ നിന്ന് ഭീഷണികള്‍ ഉണ്ടായി എന്ന ട്വിറ്റര്‍ മുന്‍ സിഇഒ യുടെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന അതിക്രൂരമായ രീതി, വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു അവരെ ജയിലില്‍ അടക്കുകയും തെറ്റായ കാരണങ്ങള്‍ പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്യുന്നു. മോദി സര്‍ക്കാരിന്റെ ഒരു നിഷേധത്തിനും മാധ്യമ ഉള്ളടക്കത്തിന്റെ സത്യത്തെ അവ്യക്തമാക്കാന്‍ കഴിയില്ല അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിലനില്‍ക്കുന്ന ഭീഷണികള്‍ക്കിടെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടിക്കും സര്‍ക്കാറിനും എതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഇനിയും കേസെടുക്കുമെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദന്‍ പറഞ്ഞിരുന്നു.