kerala
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു
തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഫോഴ്സ് ക്രൂയിസര്‍ വാഹനം വളവില്‍ നിയന്ത്രണം വിടുകയായിരുന്നു

പീരുമേട്: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഇടുക്കി പെരുവന്താനം കടുവാപ്പാറയിലാണ് അപകടം. പതിമൂന്നോളം പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമികവിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഫോഴ്സ് ക്രൂയിസര്‍ വാഹനം വളവില്‍ നിയന്ത്രണം വിടുകയായിരുന്നു. റോഡരികിലെ ക്രാഷ് ബാരിയര്‍ തകര്‍ത്താണ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തേ തുടര്‍ന്ന് മുണ്ടക്കയം കുട്ടിക്കാനം പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നുണ്ട്.
kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്
പവന് 120 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 120 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന് ഇന്ന് 73,240 രൂപയാണ് വില. ട്രംപിന്റെ താരിഫ് നയങ്ങളിലെ അനശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില കുതിച്ചുയരുന്നത്.
ഇന്ന് ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 9155 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം സ്വര്‍ണവില 1240 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 72160 രൂപയായിരുന്നു വില.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
kerala
എറണാകുളം ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് തീപിടിച്ചു
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.

എറണാകുളം ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് തീപിടിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉപയോഗിച്ച ഫര്‍ണിച്ചറുകള്‍ വില്‍ക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. സമീപത്ത് മൂന്നോളം പെട്രോള്‍ പമ്പുകളുണ്ടായിരുന്നത് ആശങ്കയിലാക്കുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന താമസക്കാരെ ഒഴിപ്പിച്ച ശേഷം ഫയര്‍ഫോഴ്സ് തീ മറ്റൊരിടത്തേയ്ക്ക് പടരുന്നത് നിയന്ത്രിക്കുകയായിരുന്നു.
india
വോട്ടര്‍ പട്ടികയിലെ പരിഷ്കരണം: അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്
കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം.

വോട്ടര്‍ പട്ടികയിലെ പരിഷ്കരണം അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്. നടപടികള്‍ ഉടന്‍ ആരംഭിക്കും. കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം.
പരിഷ്കരിച്ച വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ അടുത്ത പരിഷ്കരണത്തില്‍ അധിക രേഖകള്‍ നല്കി യോഗ്യത തെളിയിക്കണം.
ബംഗ്ലാദേശ്, മ്യാന്മര്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ ചില അഭയാര്‍ഥികളുണ്ടെന്നും അവരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരികിക്കെ, അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 2026ലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ മാസം 28നാണ് കേസ് സുപ്രിംകോടതിയുടെ പരിഗണനയില്‍ വരുന്നത്.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala3 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
-
kerala3 days ago
നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷന്‍ ഇന്‍സ്പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി