തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കും. പകുതി സീറ്റുകളില്‍ മാത്രമാവും പ്രവേശനമുണ്ടാവുക. തുറക്കുന്നതിന് മുമ്പ് തിയറ്ററുകള്‍ അണുവിമുക്തമാക്കണം.

നിയന്ത്രണങ്ങളോടെ ഉത്സവങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സാംസ്‌കാരിക പരിപാടികള്‍ക്കും അനുമതി നല്‍കി. ഇന്‍ഡോറില്‍ നടക്കുന്ന പരിപാടിയില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. ഔട്ട്‌ഡോറില്‍ നടക്കുന്ന പരിപാടികളില്‍ പരമാവധി 200 പേരെ പങ്കെടുപ്പിക്കാം.