Connect with us

News

മൂന്നാം ഏകദിനം; രാജ്‌കോട്ടില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം

ഇന്ത്യക്ക് 304 റണ്‍സിന്റെ റെക്കോര്‍ഡ് നേട്ടം

Published

on

രാജ്‌കോട്ടില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ അയര്‍ലന്റിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം. ഇന്ത്യക്ക് 304 റണ്‍സിന്റെ റെക്കോര്‍ഡ് നേട്ടം കൈവരിക്കാനായി. ആദ്യ ബാറ്റിങ്ങുമായി എത്തിയ ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ 435 റണ്‍സെടുക്കാനായി. 2011 ല്‍ വിന്‍ഡീസിനെതിരെ ഇന്ത്യ 418 റണ്‍സെടുത്ത് റെക്കോര്‍ഡ് കുറിച്ചിരുന്നു. എന്നാല്‍ ആ റെക്കോര്‍ഡാണ് ഇന്ന് ഇന്ത്യന്‍ വനിതകള്‍ മറികടന്നത്.

ഓപ്പണര്‍മാരായ പ്രതിക റാവലും സ്മൃതി മന്ദാനയും രാജ്കോട്ടില്‍ റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. 129 പന്തില്‍ പ്രതിക 154 റണ്‍സെടുത്തു. 20 ഫോറുകളും ഒരു സിക്‌സുമാണ് പ്രതികയ്ക്ക് നേടാനായത്. സ്മൃതി മന്ദാന 80 പന്തില്‍ 135 റണ്‍സെടുത്തു. 12 ഫോറും 7 ഏഴ് സിക്സുമാണ് മന്ദാന സ്വന്തമാക്കിയത്.

തുടര്‍ന്ന് മൂന്നാമനായിറങ്ങിയ റിച്ച ഗോഷ് അര്‍ധ സെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് അതിവേഗം ഉയരുകയായിരുന്നു.

അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 435 റണ്‍സ് സ്വന്തമാക്കിയിട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്നു; പവന് 1360 രൂപ വര്‍ധിച്ചു

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ വര്‍ധിച്ചു. ഗ്രാമിന് 170 രൂപയുടെ വര്‍ധനയാണ് സ്വര്‍ണത്തിന് ഉണ്ടായത്. 11,535 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന് 1360 രൂപ ഉയര്‍ന്ന് 92,280 രൂപയായി വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 140 രൂപ കൂടി. ഗ്രാമിന്റെ വില 9490, പവന് 75,920 രൂപയായും വര്‍ധിച്ചു. 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 110 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 7,390 രൂപയായും പവന്റേത് 59120 രൂപയായും കൂടി.

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. സ്‌പോട്ട് ഗോള്‍ഡിന്റെ വില 4,086.57 ഡോളറില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ഒരു ശതമാനം ഇടിവ് ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നു. ഡോളറിനെതിരെ രൂപ ദുര്‍ബലമാകുന്നത് ഇന്ത്യയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.5 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.

രാവിലെ കൂടിയ സ്വര്‍ണവില കഴിഞ്ഞ ദിവസം (21/11/2025) ഉച്ചക്ക് കുറഞ്ഞു. 22 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപയും പവന് 360 രൂപ കുറഞ്ഞ് 90,920 രൂപയുമായി. 18കാരറ്റിന് ഗ്രാമിന് 35 കുറഞ്ഞ് 9350 രൂപയും പവന് 260 രൂപ കുറഞ്ഞ് 74,800 രൂപയുമാണ് വില.രാവിലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപ വര്‍ധിച്ചിരുന്നു. 11,410 രൂപയായിരുന്നു ഗ്രാം വില. പവന് 160 രൂപ ഉയര്‍ന്ന് 91,280 രൂപയായായിരുനു രാവിലത്തെ വില.

Continue Reading

india

ബിഹാര്‍ തെരഞ്ഞെടുപ്പ്; ആര്‍ജെഡിയുടെ തപാല്‍ വോട്ടുകള്‍ വലിയ തോതില്‍ റദ്ദാക്കിയ കണക്കുകള്‍ പുറത്ത്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തോല്‍വി സംഭവിച്ച മാര്‍ജിനെക്കാള്‍ കൂടുതല്‍ തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടതായി കാണാം:

Published

on

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനു സീറ്റ് നഷ്ടമായ മണ്ഡലങ്ങളില്‍ റദ്ദാക്കിയ തപാല്‍ വോട്ടുകളുടെ കണക്ക് പുറത്തുവിട്ട് ആര്‍ജെഡി. വലിയ തോതില്‍ തപാല്‍ വോട്ടുകള്‍ റദ്ദാക്കിയതാണ് കണ്ടെത്തല്‍.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തോല്‍വി സംഭവിച്ച മാര്‍ജിനെക്കാള്‍ കൂടുതല്‍ തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടതായി കാണാം: നബിനഗര്‍: ആര്‍ജെഡി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് വെറും 112 വോട്ടുകള്‍ക്കാണ്. എന്നാല്‍ ഇവിടെ 132 തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടു.
സന്ദേശില്‍ കേവലം 27 വോട്ടുകള്‍ക്കാണ് ആര്‍ജെഡിക്ക് സീറ്റ് നഷ്ടമായത്. എന്നാല്‍, കണക്കുകള്‍ പ്രകാരം 360 തപാല്‍ വോട്ടുകളാണ് ഇവിടെ അസാധുവാക്കിയത്. അഗിയോണില്‍ 95 വോട്ടുകള്‍ക്ക് സിപിഐ(എംഎല്‍) സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടപ്പോള്‍, 175 തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണകക്ഷിയായ എന്‍ഡിഎയും ചേര്‍ന്ന് നടത്തിയ അന്യായങ്ങളും ബലപ്രയോഗത്തിലൂടെയുള്ള തിരിമറികളും കാരണം നഷ്ടപ്പെട്ട ചില സീറ്റുകളാണിവയെന്ന്് ആര്‍ജെഡി എക്‌സ് പോസ്റ്റിലൂടെ വിമര്‍ശിച്ചു. ഈ തപാല്‍ വോട്ടുകള്‍ കൃത്യമായി എണ്ണിയിരുന്നെങ്കില്‍ ഇവിടെയെല്ലാം മഹാസഖ്യം വിജയിക്കുമായിരുന്നുവെന്നും പാര്‍ട്ടി വ്യക്തമാക്കി.

Continue Reading

india

തേജസ് വിമാനാപകടം: പൈലറ്റിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും

ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ ശക്തം

Published

on

ന്യൂഡല്‍ഹി: ദുബൈ വ്യോമ പ്രദര്‍ശനത്തിനിടെ ഇന്ത്യയുടെ തേജസ്സ് യുദ്ധവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി വ്യോമസേന. അപകടത്തിന്റെ കാരണം അറിയാന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇതിനായി ദുബൈ ഏവിയേഷന്‍ അധികൃതരുടെ സഹായം വ്യോമസേന തേടിയതായാണ് റിപ്പോര്‍ട്ട്.

ഒരു എയര്‍മാര്‍ഷലിന്റെ നേതൃത്വത്തിലാണ് കോര്‍ട്ട് ഓഫ് എന്‍ക്വയറി വ്യോമസേന നടത്തുകയെന്നാണ് വിവരം. ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങുന്നതും പിന്നീട് തീഗോളമായി മാറുന്നതുമായ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സി.സി.ടി.വി അടക്കമുള്ള വിഡിയോകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കും.

അതേസമയം, അപകടത്തില്‍ മരിച്ച വ്യോമസേനാ പൈലറ്റ് വിങ് കമാന്‍ഡര്‍ നമന്‍ഷ് ശ്യാലിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും.

ദുബൈ ആല്‍ മക്തൂം വിമാനത്താവളത്തില്‍ നടന്ന വ്യോമ പ്രദര്‍ശനത്തിനിടെ വെള്ളയാഴ്ചയാണ് ഇന്ത്യയുടെ തേജസ് എം.കെ -1 എ യുദ്ധവിമാനം തകര്‍ന്നുവീണത്.

Continue Reading

Trending