ബംഗളൂരു: ബി.ജെ.പിയുടെ കുതിരക്കച്ചവടം തുടരുന്ന കര്‍ണാടകയില്‍ മുന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി പക്ഷത്തെത്തിയതായി സൂചന. കര്‍ണാടകയില്‍ നിന്ന് പുറപ്പെട്ട എം.എല്‍.എ സംഘത്തില്‍ ഇവരില്ലെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, ജെ.ഡി.എസ് എം.എല്‍.എമാര്‍ ഹൈദരാബാദിലെത്തി. ഇവര്‍ ആന്ധ്രയിലെ കുര്‍ണൂലില്‍ എത്തിയെന്ന് കേരള മന്ത്രി മാത്യു ടി.തോമസ് സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് എം.എല്‍.എമാരെയും കൊണ്ടുള്ള ബസും കുര്‍ണൂല്‍ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത് എന്നും വിവരങ്ങള്‍ പുറത്തുവരുന്നു.

വിജയനഗരത്തില്‍ നിന്നുള്ള എം.എല്‍.എ ആനന്ദ് സിങിനെ കഴിഞ്ഞ മൂന്നുദിവസമായി കോണ്‍ഗ്രസിന് കണ്ടെത്താനായിട്ടില്ല. ഇദ്ദേഹം രാജിവച്ച് ബി.ജെ.പിക്കൊപ്പം ചേരുമെന്നാണ് അറിയുന്നത്.

104 സീറ്റുകള്‍ നേടിയെങ്കിലും കേവലഭൂരിപക്ഷമായ 113 ലെത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല എങ്കില്‍ യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രീംകോടകതി റദ്ദാക്കിയേക്കും.