ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ യുവാവിനെ ബന്ധുവിന്റെ വീട്ടില്‍ വെട്ടേറ്റു
മരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ത്തുശ്ശേരി സ്വദേശി സുജിത്ത് (25) ആണ് കൊല്ലപ്പെട്ടത്. ആര്യാട് നോര്‍ത്ത് കോളനിയിലെ ബന്ധുവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമയേയും ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തിനിടെയാണ് സംഭവമെന്നാണ് വീട്ടുടമയുടെ മൊഴി.