തലശ്ശേരി: കണ്ണൂര്‍ തലശേരിയില്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. തലശ്ശേരി പൊന്ന്യംചൂളയിലാണ് അപകടം നടന്നത്. ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമെന്ന് സംശയിക്കുന്നു. പരിക്കേറ്റവര്‍ സിപിംഎമ്മുകരാണെന്നാണ് വിവരം.

ഇന്ന് ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്.  മാഹി സ്വദേശിയായ റെനീഷിന്റെ രണ്ട് കൈകളും അറ്റതായാണ് വിവരം. പരിക്കേറ്റവരുടെ കൈകള്‍ക്കും കണ്ണുകള്‍ക്കുമാണ് പരിക്ക്. പരിക്കേറ്റവരെ തലശ്ശേരിയിലെ പ്രധാന ആശുപത്രികളിലേക്ക് മാറ്റി.

കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന സ്ഥലമാണിത്. പോലീസ് പ്രദേശത്ത് പരിശോധന നടത്തുകയാണ്. ഭക്ഷണം കഴിച്ചതിന്റെയുള്‍പ്പെടെ അവശിഷ്ടങ്ങളും ചോരപ്പാടുകളും മറ്റും സംഭവസ്ഥത്തുണ്ട്. പ്രദേശത്തുനിന്ന് നിര്‍മിച്ചുവെച്ച 15 ബോംബുകള്‍ കണ്ടെടുത്തു. സ്റ്റീൽ ബോംബുകളാണ് പൊട്ടിയത്.  ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കും.