തൃശ്ശൂര്‍: തൃശ്ശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മണ്ണുത്തിക്കടുത്ത് മുക്കാട്ടുകര സ്വദേശി നിര്‍മ്മലാണ്(20) കുത്തേറ്റു മരിച്ചത്. നിര്‍മ്മലിനൊപ്പം കുത്തേറ്റ നായരങ്ങാടി ചിറയങ്കണ്ടത്ത് വീട്ടില്‍ മിഥുനെ(29) പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 11.15ഓടെയാണ് സംഭവം. കോകുളങ്ങര ക്ഷേത്രത്തിലെ പൂരാഘോഷത്തിനിടെയായിരുന്നു കുത്തേറ്റത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കൊലക്കു പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു. ഇന്ന് രാവിലെയാണ് ബി.ജെ.പി നേതൃത്വം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായുണ്ടായ ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിക്കുന്നതിനാണ് സാധ്യത.