film
ഉലകനായകന്റെ പിറന്നാൾ ദിനത്തിൽ ബിഗ് അപ്ഡേറ്റുമായി ‘തഗ് ലൈഫ്
ചിത്രം അടുത്ത വർഷം ജൂൺ അഞ്ചിന് തിയറ്ററുകളിലെത്തും.
ഉലകനായകൻ കമല ഹാസന്റെ എഴുപതാം പിറന്നാൾ ദിനത്തിൽ ബിഗ് അപ്ഡേറ്റുമായി തഗ് ലൈഫ് ടീം. സംവിധായകൻ മണി രത്‌നവും ഉലകനായകൻ കമൽഹാസനും ‘നായകൻ’ സിനിമയ്ക്ക് കഴിഞ്ഞു 36 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘തഗ് ലൈഫ്’ എന്ന ഗ്യാങ്സ്റ്റർ ചിത്രത്തിന്റെ പുതിയ ട്രെൻഡിങ് അപ്ഡേറ്റ് എത്തി.
നവംബർ 7 ന് കമൽഹാസൻ തൻ്റെ 70-ാം ജന്മദിനം ആഘോഷിക്കുമ്പോൾ, ചിത്രത്തിൻ്റെ റിലീസ് തിയതി അടങ്ങുന്ന ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം അടുത്ത വർഷം ജൂൺ അഞ്ചിന് തിയറ്ററുകളിലെത്തും. ആക്‌ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കമൽ ഹാസൻ എത്തുന്നത്. ടീസറില്‍ ചിമ്പുവിനെയും കാണാം.
സിലംബരശൻ, തൃഷ, നാസർ, ജോജു ജോർജ്, അലി ഫസൽ, അശോക് സെൽവൻ, നാസർ, വയ്യാപൂരി, ഐശ്വര്യ ലക്ഷ്മി, അഭിരാമി, സാനിയ മൽഹോത്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഛായാഗ്രാഹകൻ- രവി കെ ചന്ദ്രൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ, എഡിറ്റർ ശ്രീകർ പ്രസാദ്, ആക്ഷൻ സംവിധായകരായ അൻബരിവ് എന്നിവർ തഗ് ലൈഫിൻ്റെ സാങ്കേതിക സംഘത്തിലുണ്ട്.
കമൽ ഫിലിം ഇൻ്റർനാഷണൽ, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളിൽ കമൽ ഹാസൻ, മണി രത്‌നം, ആർ മഹേന്ദ്രൻ, ശിവ ആനന്ദ് എന്നിവരാണ് തഗ് ലൈഫിന്റെ നിർമ്മാതാക്കൾ. പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
entertainment
കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ ചെയ്തത് താനെന്ന് സുനില്‍ രാജ്; ‘ജൂനിയര്‍ കുഞ്ചാക്കോ’യുടെ അനുഭവങ്ങള്‍ വീണ്ടും ചര്‍ച്ചയിലേക്ക്
‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ താനാണ് ചെയ്തതെന്ന് സുനില്‍ വ്യക്തമാക്കുന്നു.
കുഞ്ചാക്കോ ബോബനെ അനുകരിക്കുന്ന കലാകാരന്‍ എടപ്പാളിലെ സുനില്‍ രാജ്, പുതിയൊരു വെളിപ്പെടുത്തലുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ താനാണ് ചെയ്തതെന്ന് സുനില്‍ വ്യക്തമാക്കുന്നു. സുനില്‍ രാജിന്റെ വാക്കുകളില്‍ പുറത്തുവിടാന്‍ പാടില്ലായിരുന്നൊരു കാര്യം തന്നെയാണ്, പക്ഷേ ആളുകള്‍ ചോദിച്ചുപോവുന്നു ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി’ എന്ന ചോദ്യം തന്നെയാണ് സത്യം പറയാന്‍ പ്രേരിപ്പിച്ചത്. ആ സിനിമയില്‍ ചാക്കോച്ചന്റെ തിരക്കുമൂലം കുറച്ച് സീനുകള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. അതും അദ്ദേഹത്തിന്റെ തന്നെയുള്ള സജഷനിലൂടെയാണ് .കുഞ്ചാക്കോ ബോബന്റെ ശബ്ദത്തിലും ഭാവത്തിലും അത്ഭുതകരമായ സാമ്യം പുലര്‍ത്തുന്ന സുനില്‍ രാജ്, ബാല്യകാലം മുതല്‍ മിമിക്രിയില്‍ സജീവനാണ്. സ്‌റ്റേജ് ഷോകളില്‍ ‘ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. റതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സ്പിന്‍ഓഫ് ആയാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ രൂപപ്പെട്ടത്. രാജേഷ് മാധവന്‍ അവതരിപ്പിച്ച സുരേശന്‍ കാവുംതഴെ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് ഈ ചിത്രത്തിലെ നായകന്‍. അതേ ചിത്രത്തില്‍ നിന്നുള്ള സുമലതയും നായികയായി എത്തുന്നു. ചിത്രത്തില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കുഞ്ചാക്കോ ബോബന്റെ സൗകര്യക്കുറവ് മൂലം പല ഷൂട്ടിങ് സമയങ്ങളിലും അദ്ദേഹത്തെ പകരം സുനിലിനെ ഉപയോഗിച്ചതായാണ് സൂചന. തനിക്ക് ലഭിച്ച ഈ അവസരം കലാരംഗം നല്‍കിയ അംഗീകാരമായി തന്നെയാണ് കാണുന്നതെന്ന് സുനില്‍ പറയുന്നു.
film
സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം “ദശാവതാരം” ടീസർ പുറത്ത്; ആഗോള റിലീസ് ഡിസംബർ 12 ന്
മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും.
സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം ടീസർ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവരാണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത.
ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചരിത്രത്തിൽ ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ തീയേറ്റർ റിലീസായെത്തുന്നത്. ഏതു ഭാഷയിലെയും മികച്ച ചിത്രങ്ങളെ ഒരേ മനസ്സോടെ സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ എന്നത് കൊണ്ടാണ് ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് അവർക്കു മുന്നിലേക്ക് എത്തിക്കുന്നതെന്ന് വരുൺ ഗുപ്ത പറയുന്നു. “ദശാവതാരം” എന്ന ചിത്രത്തിലെ ദൃശ്യങ്ങളും ഈ ചിത്രം പങ്ക് വെക്കുന്ന ഇമോഷനും തന്നെ അമ്പരപ്പിച്ചു എന്നും, ഇത്തരമൊരു മികച്ച ചിത്രം ഭാഷയുടെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങി പോകരുത് എന്ന ആഗ്രഹമാണ് ഇത് മലയാളത്തിൽ എത്തിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിയേറ്റീവ് പ്രൊഡ്യൂസർ-അജിത് ഭുരെ, ഛായാഗ്രഹണം-ദേവേന്ദ്ര ഗോലത്കർ, സംഗീതം, പശ്‌ചാത്തല സംഗീതം- എ വി.പ്രഫുൽചന്ദ്ര, എഡിറ്റർ-ഫൈസൽ മഹാദിക്, ഗാനരചന, സംഭാഷണം-ഗുരു താക്കൂർ, ഓൺ സെറ്റ് എഡിറ്റർ-സുദർശൻ സത്പുതേ, സൌണ്ട് ഡിസൈൻ-ശിശിർ ചൌസാൽക്കർ, അക്ഷയ് വൈദ്യ, പ്രൊഡക്ഷൻ ഡിസൈൻ-സഞ്ജീവ് റാണെ, കോസ്റ്റ്യൂം ഡിസൈൻ-സച്ചിൻ ലോവലേക്കർ, മേക്കപ്പ് ഡിസൈൻ-രോഹിത് മഹാദിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ചന്ദ്രശേഖർ നന്നവെയർ, നൃത്തസംവിധായക-സോണിയ പാർച്ചൂരെ, പൂജ കാലെ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-സിദ്ധാന്ത് പാട്ടീൽ, കൺസെപ്റ്റ് ആർട്ട്-ആശിഷ് ബോയാനെ, നിർമ്മാണ ടീം- വിക്രാന്ത് ഷിൻഡെ, അക്ഷയ് കോലാപൂർക്കർ, സിദ്ധാർത്ഥ ശങ്കര, നരേന്ദ്ര റാസൽ, സംവിധാന ടീം- മോഹിത് കുണ്ടെ, സിദ്ധാന്ത് പാട്ടീൽ, ഹൃതുജ വാസൈകർ, ആശിഷ് മോറെ, റീ-റെക്കോർഡിംഗ്-വിത്തൽ ഗോർ, ആക്ഷൻ-ബികാഷ് കുമാർ സിംഗ്, ഡിഐ & വിഎഫ്എക്സ്-ന്യൂബ് സിറസ്, കളറിസ്റ്റ്-ഹാനി ഹാലിം, ചീഫ് അസിസ്റ്റന്റ് ഡയറക്ടർ-സേജൽ രൺദീവ്, അനികേത് സാനെ, കാസ്റ്റിംഗ്-യുഗന്ധർ ദേശ്പാണ്ഡെ (കാസ്റ്റിംഗ് യുഗ), മാർക്കറ്റിംഗ്-പൂർണസ്യ ഒഫീഷ്യൽ, വിഷ്വൽ പ്രൊമോഷൻ (മലയാളം)-ഓഷ്യൻ ഫിലിം കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ്-സുഗന്ധ ലോണിക്കർ, പബ്ലിസിറ്റി ഡിസൈൻ & വിഷ്വൽ പ്രമോഷൻ-സച്ചിൻ ഗുരവ് (24EIGHTYONE), സോഷ്യൽ മീഡിയ-വൈഭവ് ഷേത്കർ, സീ സ്റ്റുഡിയോസ് ടീം റവന്യൂ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്-ഗിരീഷ് ജോഹർ, ഡിസ്ട്രിബ്യൂഷൻ-സാദിക് ചിതാലികർ, ലീഗൽ-സുചേത ബർമൻ, കിനത് സിസോദിയ, ഫിനാൻസ് ഹെഡ്-നിലേഷ് ദേവദ, മാക്സ് ടീം സിഎംഒ-രോഹൻ റാണെ, കണ്ടന്റ് ആൻഡ് പാർട്ണർഷിപ് ലീഡ് – കവിത സംഗുർദേക്കർ, പിആർഒ- ശബരി
film
രഞ്ജിത്ത് – മഞ്ജു വാര്യർ ചിത്രം “ആരോ” പ്രേക്ഷകരുടെ മുന്നിൽ; ചിത്രം മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനലിൽ..
ഇതിനോടകം ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ഹൃസ്വ ചിത്രമാണിത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്.
മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിക്കുന്ന ഹൃസ്വ ചിത്രം പുറത്ത്. സംവിധായകൻ രഞ്ജിത് ഒരുക്കിയ, “ആരോ” എന്ന് പേരിട്ടിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിൽ മഞ്ജു വാര്യർ, ശ്യാമ പ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ആയത്. ഇതിനോടകം ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ഹൃസ്വ ചിത്രമാണിത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala20 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala24 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala21 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം

