Connect with us

News

സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില നിശ്ചയിച്ചു

കേരളത്തിന്റെ മുഴുവന്‍ കളിയും പയ്യനാടാണ് നടക്കുന്നത്.

Published

on

മലപ്പുറം: ഒടുവില്‍ അതിനൊരു തീരുമാനമായി. സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില നിശ്ചയിച്ചു. ഓണ്‍ലൈനായും ഓഫ്‌ലൈനായും ടിക്കറ്റ് കിട്ടുമെന്നും ഉറക്കത്തില്‍ നിന്നേഴുന്നേറ്റ സംഘാടകര്‍ അറിയിച്ചു. എന്നാല്‍ എന്ന് മുതല്‍ ലഭ്യമായി തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറിക്ക് ഒരു മത്സരത്തിന് 100 രൂപയും കസേരക്ക് ഒരു മത്സരത്തിന് 250 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതേ ഇനത്തില്‍ സീസണ്‍ ടിക്കറ്റിന് 1000 രൂപയും 2500 രൂപയും. വി.ഐ.പി കസേരക്ക് 1000 രൂപയാണ്. അതിന്റെ സീസണ്‍ ടിക്കറ്റിന് 10,000 രൂപയാണുള്ളത്. മൂന്ന് പേര്‍ക്ക് കയറാവുന്ന 25,000 തിന്റെ വി.ഐ.പി ടിക്കറ്റും ലഭ്യമാണ്.

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണ് ഉള്ളത്. ഗ്യാലറി ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂപയുമാണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിന്റെ മുഴുവന്‍ കളിയും പയ്യനാടാണ് നടക്കുന്നത്. ടിക്കറ്റ് വില്‍പന ഒണ്‍ലൈന്‍, ബാങ്ക്, കൗണ്ടര്‍ എന്നിവ വഴിയാണ് നടക്കുക. ഏത് ഓണ്‍ലൈന്‍ വഴിയാണ് വില്‍പന എന്ന് തീരുമാനിച്ചിട്ടില്ല. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പൊന്നാനി എന്നിവിടങ്ങളിലെ ആരാധകര്‍ക്ക് ടിക്കറ്റ് വാങ്ങാനുള്ള പ്രത്യേക സൗകര്യമൊരുക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകന്‍; റിക്കി പോണ്ടിംഗും ഫ്‌ളെമിംഗും പരിഗണനയില്‍

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വിദേശ പരിശീലകര്‍ എത്താന്‍ സാധ്യത. പരിശീലകര്‍ക്ക് വേണ്ടി ഔദ്യോഗികമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചുവെങ്കിലും ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗും ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങുമാണ് മുന്‍ഗണനാ പട്ടികയിലുള്ളത്.

ഇരുവരും നീണ്ട കാലമായി ഇന്ത്യയില്‍ പരിശീലക റോളിലുള്ളരാണ്. ഫ്‌ളെമിംഗ്
ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും റിക്കി പോണ്ടിംഗ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവുമാണ് പരിശീലക കുപ്പായത്തിലുള്ളത്. മൂന്ന് ഫോര്‍മാറ്റിനും യോജിച്ച പരിശീലകനെയാണ് ബിസിസിഐ തേടുന്നത്. മെയ് 27 വരെയാണ് ബിസിസിഐ അപേക്ഷ സമര്‍പ്പണത്തിന് സമയം നല്‍കിയിരിക്കുന്നത്. ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാല്‍ ഇവരില്‍ ഒരാളെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ജൂണ്‍ 29 ടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരുന്നത്. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. 2021ലാണ് ദ്രാവിഡ് പരീശീലകനായി എത്തുന്നത്. രാഹുലിന് കീഴില്‍ 2022ല്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലെത്തി. തുടര്‍ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില്‍ പ്രവേശിച്ചു.

 

Continue Reading

kerala

പൊന്നാനി ബോട്ടപകടം: സര്‍ക്കാറില്‍ നിന്ന് ധനസഹായം ആവശ്യപ്പെട്ട് ബോട്ടുടമ

ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊന്നാനിയില്‍ എത്തും

Published

on

മലപ്പുറം: സര്‍ക്കാരില്‍ നിന്ന് ധനസഹായം വേണമെന്ന ആവശ്യവുമായി പൊന്നാനിയില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ട് ഉടമ നൈനാര്‍. വൃക്ക രോഗ ബാധിതനായ തനിക്ക് ഏക ആശ്രയമായിരുന്നു ബോട്ട്. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നതോടെ വരുമാനം നിലച്ചുവെന്നും നൈനാര്‍ പറഞ്ഞു.

എട്ടുവര്‍ഷമായി മത്സ്യബന്ധനത്തിന് പോയിരുന്ന ബോട്ടായിരുന്നു എന്നും അപകടത്തില്‍ മരിച്ചവര്‍ ഏഴു വര്‍ഷമായി ബോട്ടില്‍ പ്രവര്‍ത്തിച്ചിരുന്നവരാണന്നും അവരുടെ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണന്നും ബോട്ടുടമ പറഞ്ഞു. അപകടം നടന്ന ദിവസം ഒരു ലക്ഷത്തോളം രൂപയുടെ മത്സ്യം പിടിച്ചിരുന്നു. അപകടത്തില്‍ അതെല്ലാം നഷ്ടമായി. അതിനാല്‍ സര്‍ക്കാര്‍ കണ്ണ് തുറക്കണമെന്നും നൈനാര്‍ ആവശ്യപ്പെട്ടു.

പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര്‍ (45) എന്നിവരാണ് ബോട്ടപകടത്തില്‍ മരിച്ചത്. ആറ് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പൊന്നാനിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊന്നാനിയില്‍ എത്തും. ഡയറക്ടര്‍ ഓഫ് ജനറല്‍ ഷിപ്പിംഗിലെയും മെര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണ് പൊന്നാനിയില്‍ എത്തുക. അപകടത്തില്‍ മരിച്ചവര്‍ക്കുള്ള ഇന്‍ഷുറന്‍സ് സഹായം നല്‍കുന്നതിനായി കപ്പല്‍ ഇന്‍ഷുറന്‍സ് സര്‍വേയറും എത്തിച്ചെരുന്നതാണ്.

Continue Reading

kerala

കാനയി ലേക്ക് വാഹനം മറിഞ്ഞ് റിട്ട അധ്യാപിക മരിച്ചു; നടന്‍ മാകത്യുവി ന്റെ മാതാപിതാക്കള്‍ക്കടക്കം പരിക്ക്

മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്

Published

on

എറണാകുളം: ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട അധ്യാപിക മരിച്ചു. മാമല തുരുത്തിലെ ബീന (60) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒരു മണി യോടെയാണ് അപകടം.

പരുക്കേറ്റ ഭര്‍ത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസന്‍ എന്നിവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചു. നടന്‍ മാത്യു (തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)വിന്റെ മാതാപിതാക്കളാണ് ബീജുവും സൂസനും. മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. ഒരു മരണാന്തരച്ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു സംഘം.

Continue Reading

Trending