ഡല്‍ഹി:കര്‍ഷക സമരത്തില്‍ അണിനിരന്ന സ്ത്രീകളുടെ ഫോട്ടോ മുഖചിത്രമാക്കി ടൈം മാസിക. മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് കര്‍ഷക സമരത്തില്‍ ഭാഗമായ വനിതകളുടെ ചിത്രം ടൈം മാസിക കവര്‍ ചിത്രമാക്കിയിരിക്കുന്നത്.

തിക്രി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നവരാണ് ഇവര്‍. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നാലുമാസങ്ങളായി കര്‍ഷകര്‍ സമരത്തിലാണ്. മാര്‍ച്ച് എട്ട് മഹിളാ കിസാന്‍ ദിവസ് ആയി ആചരിക്കാനാണ് കര്‍ഷകരുടെ തീരുമാനം.