തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം . ഹയര്‍ സെക്കന്‍ഡറിക്കു പുറമേ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, പരീക്ഷകളുടെ ഫലങ്ങളും ഇന്നറിയാം. 2033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുത്തിയത്.സംസ്ഥാനത്തിന് പുറത്ത് ഗള്‍ഫ്,ലക്ഷദ്വീപ്,മാഹി, എന്നിവിടങ്ങളിലായി 23 കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.