Connect with us

gulf

ഇന്ന് ഈദുല്‍ ഇത്തിഹാദ്; ആഘോഷങ്ങളില്‍ മുഴുകി യുഎഇ

കോര്‍ണീഷുകളിലും മറ്റും നടക്കുന്ന ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ ആയിരക്കണക്കിനുപേരാണ് എത്തിച്ചേരുക

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: യുഎഇ ഇന്ന് 53-ാം ഈദുല്‍ ഇത്തിഹാദ് (ഐക്യത്തിന്റെ പെരുന്നാള്‍) സാഘോഷം കൊണ്ടാടുന്നു. 1971 ഡിസംബര്‍ രണ്ടിന് രൂപംകൊണ്ട കൊച്ചുരാജ്യം വിസ്മയകരമായ പുരോഗതിയിലൂടെ ലോകത്തിലെ മികച്ച രാജ്യങ്ങളിലൊന്നായി മാറി. പ്രധാന ദിനം ഇന്നാണെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്.

1966 ആഗസ്റ്റ് 6ന് അബുദാബി ഭരണാധികാരിയായി അധികാരമേറ്റ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ശ്രമങ്ങള്‍ക്ക് ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് മഖ്തൂം ബിന്‍ റാഷിദ് അല്‍മഖ്തൂമിന്റെ പിന്തുണകൂടി ഉണ്ടായതിന്റെ ശ്രമഫലമായാണ് യുഎഇ രൂപംകൊണ്ടത്.

യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ നേതൃത്വത്തില്‍ യുഎഇ ലോകതലത്തിലെത്തന്നെ ശ്രദ്ധേയമായ രാജ്യങ്ങളിലൊന്നായി മുന്നേറിക്കെണ്ടിരിക്കുന്നു. തങ്ങളുടെ ജന്മനാടിന്റെ ഓരോ പിറന്നാളും അത്യധികം ആഹ്ലാദത്തോടെയാണ് ഓരോ പൗരനും കൊണ്ടാടുന്നത്. പ്രായഭേദ വ്യത്യസമില്ലാതെ സര്‍വ്വരും ആഘോഷങ്ങളില്‍ വ്യാപൃതരാണ്. നഗരങ്ങളിലും മറ്റും നടക്കുന്ന ആഘോഷങ്ങള്‍ക്കുപുറമെ വീടുകള്‍ അലങ്കരിച്ചും പൈതൃക കലകളില്‍ മുഴുകിയും സ്വദേശികള്‍ ഓരോ പ്രദേശങ്ങ ളിലും ആഘോഷങ്ങളില്‍ വ്യാപൃതരാണ്.

തലസ്ഥാന നഗരിയായ അബുദാബിയില്‍ വിവിധ സര്‍ക്കാര്‍ ആസ്ഥാനങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുഴുന്‍ ജീവനക്കാരുടെയും സാന്നിധ്യത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മുഴുവന്‍ എമിറേറ്റുകളിലും കെട്ടിടങ്ങളും പാതയോരങ്ങളും പൊതുസ്ഥലങ്ങളും വാണിജ്യ സ്ഥാപനങ്ങളുമെല്ലാം മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.

രാജ്യം 53 വയസ്സ് പിന്നിടുമ്പോള്‍ പിറന്നുവീണ കാലത്തെ അനുഭവങ്ങളും തുടര്‍ന്നുള്ള മാറ്റങ്ങളും സ്വപ്‌നംപോലെയാണ് മുതര്‍ന്ന പൗരന്മാര്‍ ഇന്നും ഓര്‍ത്തെടുക്കുന്നത്. ഇല്ലായ്മയില്‍നിന്നും ലോകത്തിന്റെ നെറുകയിലെത്തിയ യുഎഇയെ ഓരോ പൗരന്റെയും ഇഷ്ടാനിഷ്ടങ്ങളിലൂടെയാണ് ഭരണകര്‍ത്താക്കള്‍ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യം നേടിയെടുത്ത പുരോഗതികളെല്ലാം സ്വന്തം പൗരന്മാരുടെ സന്തോഷത്തിലൂന്നിയുള്ളതാണ്. അതുകൊണ്ടുതന്നെ ഭരണകര്‍ത്താക്കളും പൗരന്മാരും തമ്മിലുള്ള സ്നേഹവും അടുപ്പവും നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അതെല്ലാം ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണപ്പൊലിമയുണ്ടാക്കുന്നുണ്ട്. സ്വദേശികളോടൊപ്പം വിദേശികളും ഏറെ ആഹ്ലാദത്തോടെയാണ് ഇന്നത്തെ സുദിനത്തെ വരവേല്‍ക്കുന്നത്.

കോര്‍ണീഷുകളും പാര്‍ക്കുകളും മറ്റുവിനോദകേന്ദ്രങ്ങളുമെല്ലാം ഇന്ന് നിറഞ്ഞൊഴുകും. കോര്‍ണീഷുകളിലും മറ്റും നടക്കുന്ന ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ ആയിരക്കണക്കിനുപേരാണ് എത്തിച്ചേരുക. വൈകുന്നേരം നാലോടെത്തന്നെ കോര്‍ണീഷിലേക്കുള്ള എല്ലാ റോഡുകളും നിറഞ്ഞൊഴുകും.

ആകാശത്ത് വര്‍ണ്ണങ്ങള്‍ പെയ്യിക്കുന്ന കരിമരുന്ന് പ്രയോഗം ആയിരങ്ങളെ ആകര്‍ഷിക്കും. അല്‍വത്ബയില്‍ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുക. ഗതാഗതകുരുക്ക് ഇല്ലാതാക്കാനും ആഘോഷങ്ങള്‍ സുഗമമാക്കുവാവാനും പൊലീസ് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത.്

 

gulf

സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

Published

on

സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

gulf

മദീന ബസ് ദുരന്തം: മരിച്ച 46 തീർഥാടകരുടെ ഖബറടക്കം പൂർത്തിയായി

ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്.

Published

on

മദീന: മദീനയിൽ നടന്ന ഭീകര ബസ് അപകടത്തിൽ മരണപ്പെട്ട 46 പേരുടെ ഖബറടക്ക ചടങ്ങുകൾ ജന്നതുൽ ബഖീഇൽ നടന്നു. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്. മദീന പ്രവാചക പള്ളിയിൽ നടന്ന നമസ്‌കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കൂടാതെ സൗദി സർക്കാരിന്റെ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. അപകടം നടന്നത് ബദ്‌റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന പ്രദേശത്താണ്.

ദുരന്തത്തിൽ ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീൻ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ 18 പേർ മരിച്ചിരുന്നു. ഒരു അത്ഭുതമായി, 25 കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ് മാത്രമാണ് ജീവൻ രക്ഷിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഏകദേശം ഒരു കുടുംബം മുഴുവൻ നഷ്ടമായ ഈ വലിയ 사고 സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

Continue Reading

gulf

ബിഗ് ടിക്കറ്റ് ബിഗ് വിന്‍; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്‍ക്കിടയില്‍ രണ്ട് മലയാളികളും

കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.

Published

on

അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്‍’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര്‍ മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.

പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരനായ ത്യാഗരാജന്‍ പെരിയസ്വാമിയും അല്‍ എയ്‌നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.

ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

Continue Reading

Trending