കൊച്ചി: റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില പവന് 25000 രൂപയില്‍ താഴെ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപയാണ് താഴ്ന്നത്. ഇതോടെ സ്വര്‍ണവില 24840 രൂപയായി. ഗ്രാമിന് 25 രൂപ താഴ്ന്ന് 3105 രൂപയായി.

ബുധനാഴ്ച പവന് 25,160 രൂപയിലെത്തി സ്വര്‍ണവില റെക്കോഡിട്ടിരുന്നു. അടുത്തകാലത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില എത്തിയത്. ആഭ്യന്തരവിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം കൂടുതല്‍ ആകര്‍ഷണീയമായതുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടുദിവസം സ്വര്‍ണവില താഴുകയായിരുന്നു. 25040 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് ഈടാക്കിയിരുന്ന വില.