Connect with us

News

വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍, ബസുടമകളും വ്യാപാരികളും സഹകരിക്കില്ല

Published

on

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍. കര്‍ഷക സംഘടനയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം (എഫ്ആര്‍എഫ്), തൃണമൂല്‍ കോണ്‍ഗ്രസ് എന്നി സംഘടനകള്‍ ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ബസുടമകളും വ്യാപാരികളും ഹര്‍ത്താലുമായി സഹകരിക്കില്ല.

കാട്ടാനയുടെ ആക്രമണത്തില്‍ കൊലിലപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നുെന്നും എന്നാല്‍ ബസ് നിര്‍ത്തിവെച്ചു കൊണ്ടുള്ള ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രഅറിയിച്ചിരുന്നു. നികുതി അടക്കേണ്ട സമയത്ത് ബസ് നിര്‍ത്തി വെച്ച് കൊണ്ടുള്ള സമരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലന്ന്ും ബസ് സര്‍വ്വീസ് നടത്താന്‍ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും സര്‍വീസ് ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികള്‍ അറിയിച്ചു.

എനനാല്ഡ ബസ് സര്‍വ്വീസ് നടത്താന്‍ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. സര്‍വീസ് സുഗമമായി നടത്താന്‍ ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കണമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അതേസമയം ഇന്ന് വനംവകുപ്പ് ഉന്നതതല യോഗം ചേരും. വനമേഖലകളില്‍ പട്രോളിങ് ഊര്‍ജിതമാക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ ഉണ്ടാകും. നാട്ടുകാരും സന്നധപ്രവര്‍ത്തകരും ദൗത്യത്തിന്റെ ഭാ?ഗമാകും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പകര്‍ച്ച വ്യാധികള്‍ തടയുന്ന കാര്യത്തില്‍ കേരളം പിന്നിലെന്ന് പ്രതിപക്ഷം

സര്‍ക്കാരിന്റെ പകര്‍ച്ച വ്യാധി പ്രതിരോധം അടക്കം പാളുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു കൊണ്ട് പിസി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു.

Published

on

സംസ്ഥാനത്തെ ആശുപത്രികളിലെ ചികിത്സാ പിഴവുകള്‍ നിയമസഭയില്‍ അക്കമിട്ട് നിരത്തി പ്രതിപക്ഷം. സര്‍ക്കാരിന്റെ പകര്‍ച്ച വ്യാധി പ്രതിരോധം അടക്കം പാളുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു കൊണ്ട് പിസി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. എല്ലാം ഭദ്രമെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ മറുപടി.

നമ്പര്‍ വണ്‍ എന്ന് പറയുമ്പോഴും ഇന്നും പല ആശുപത്രികളിലും ആവശ്യത്തിനുള്ള പഞ്ഞിയോ നിലവാരമുള്ള മരുന്നോ ഇല്ലാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് സഭയില്‍ അനുമതി നല്‍കിയില്ല.

സംസ്ഥാനത്തെ ആശുപത്രികളിലെ ചികിത്സാ പിഴവുകള്‍ നിയമസഭയില്‍ അക്കമിട്ട് നിരത്തി ഭരണപക്ഷത്തെ പ്രതിപക്ഷം തീര്‍ത്തും പ്രതിരോധത്തിലാക്കി. സമീപ കാലത്ത് ആശുപത്രികളില്‍ നടന്ന പിഴവുകള്‍ എണ്ണിയെണ്ണി പറഞ്ഞു.

കാരുണ്യ പദ്ധതിയില്‍ ആശുപത്രികള്‍ക്ക് നല്‍കേണ്ടത് കോടികളാണെന്നും, മരുന്ന് സംഭരണ ഇനത്തിലും കോടികളുടെ കുടിശ്ശികയുണ്ടെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് പി.സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. എല്ലാം ഭദ്രമെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ മറുപടി.

സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ വര്‍ധിച്ചു വരുന്നുവെന്നും പകര്‍ച്ച വ്യാധികള്‍ തടയുന്ന കാര്യത്തില്‍ കേരളം പിന്നിലാണെന്നും പ്രതിപക്ഷനേതാവ് വി ഡീ സതീശന്‍ ചൂണ്ടിക്കാട്ടി. ഇന്നും പല ആശുപത്രികളിലും മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിനുള്ള പഞ്ഞിയോ മരുന്നോ ഇന്‍സുലിനോ നിലവാരമുള്ള മരുന്നോ ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതിയും നിഷേധിച്ചു. വിഷയം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതിപക്ഷനേതാക്കള്‍ പറഞ്ഞു.

Continue Reading

india

നാഗ്പൂര്‍ സംഘര്‍ഷത്തില്‍ അറസ്റ്റിലായ മുസ്‌ലിം യുവാവിന്റെ വീട് ബുള്‍ഡോസ് ചെയ്തു

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യമെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

Published

on

ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട് നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ മുസ്‌ലിം യുവാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. വീടിന്റെ പ്ലാനിന് നഗരസഭയുടെ അനുമതിയില്ലെന്ന് കാണിച്ചാണ് നടപടി.

സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ ഫഹീം ഖാന്റെ വീടാണ് നാഗ്പൂര്‍ നഗരസഭ തകര്‍ത്തത്. കലാപത്തിന് ശേഷം, മാര്‍ച്ച് 20ന് നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഫഹീം ഖാന്റെ വീട് മഹാരാഷ്ട്ര റീജിയണല്‍ ആന്‍ഡ് ടൗണ്‍ പ്ലാന്‍ ആക്ട് ലംഘിച്ച് നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്.

ഫഹീം ഖാന്റെ അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 86.48 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള വീടിന്റെ ഒരു ഭാഗമാണ് അധികൃതര്‍ പൊളിച്ചത്. കൈയേറ്റം ആരോപിച്ചാണ് വീടിന്റെ ഒരു ഭാഗം ഇടിച്ച് നിരത്തിയത്.

എന്നാല്‍ വീടിന്റെ ബാക്കിനില്‍ക്കുന്ന ഭാഗങ്ങള്‍ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച് നഗരസഭാ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. പൊളിക്കല്‍ നടപടിക്ക് മുന്നോടിയായി വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്ത് സജ്ജമാക്കിയിരുന്നത്. പക്ഷെ നടപടിക്കെതിരെ കാര്യമായ പ്രതിഷേധങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫഹീം ഖാന്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് ആരോപിച്ചാണ് ഫഹീം ഖാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യമെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനുപുറമെ നാഗ്പൂരിലെ സംഘര്‍ഷത്തിലുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം കലാപകാരികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും അവ വില്‍ക്കുമെന്നും ഫഡ്നാവിസ് മുന്നറിയിപ്പ് നല്‍കി.

ആരെയും വെറുതെ വിടില്ലെന്നും അക്രമത്തിനെതിരെ സര്‍ക്കാരിന് ഉറച്ച നിലപാടുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 104 പേരെ തിരിച്ചറിയുകയും അതില്‍ 92 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഫഡ്നാവിസ് അറിയിച്ചു.

നാഗ്പൂരില്‍ വി.എച്ച്.പി പ്രവര്‍ത്തകരുള്‍പ്പെടെ നടത്തിയ സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും കല്ലേറുണ്ടാവുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ പത്ത് കമാന്റോകള്‍ക്കും രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് ഫയര്‍മാന്‍മാര്‍ക്കുമാണ് പരിക്കേറ്റത്.

ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നാണ് വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചത്.

Continue Reading

kerala

ആശാ സമരം മാദ്ധ്യമങ്ങള്‍ക്കാണ് വലിയ വിഷയം, കേന്ദ്രവുമായി ഈ വിഷയം ചര്‍ച്ച ചെയ്യാനില്ലെന്നും കെ വി തോമസ്

കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന്റെ ഈ വെളിപ്പെടുത്തല്‍.

Published

on

ആശവര്‍ക്കര്‍മാരുടെ സമരം മാദ്ധ്യമങ്ങള്‍ക്കാണ് വലിയ വിഷയമെന്ന് കെ വി തോമസ്. ആശമാരുടെ വിഷയത്തില്‍ സംസാരിക്കാന്‍ കേരള സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും കെ വി തോമസ് ഡല്‍ഹിയില്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന്റെ ഈ വെളിപ്പെടുത്തല്‍.

കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരമാണ് ചര്‍ച്ച. കൂടിക്കാഴ്ചയില്‍ കെ വി തോമസിനൊപ്പം കേരള ഹൗസ് റസിഡന്റ് കമ്മീഷണറും പങ്കെടുക്കുമെന്നറിയുന്നു. ആശാവര്‍ക്കര്‍മാരുടെ സമരം മാദ്ധ്യമങ്ങള്‍ക്കു വലിയ വിഷയമാണ് പക്ഷേ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് അങ്ങനെയല്ല. എയിംസ്, ആര്‍ സി സിയുടെ നവീകരണം, വയനാട് മെഡിക്കല്‍ കോളേജ് , സംസ്ഥാനത്തിന് നല്‍കാനുള്ള 2022-23 ലെ കുടിശ്ശിക പണം ലഭ്യമാക്കണം, തുടങ്ങിയ വിഷയങ്ങള്‍ സംസാരിക്കാനാണ് സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയതെന്നും തോമസ് പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ പോകുന്നത്. അതിന് എനിക്ക് ചുമതല ലഭിച്ചിട്ടില്ലെന്നും കെ.വി. തോമസ് വ്യക്തമാക്കി.

മന്ത്രാലയം പറയുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും. ആശ വര്‍ക്കര്‍മാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്‌നമെന്ന് കെ.വി. തോമസ് നേരത്തെ പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

Continue Reading

Trending