ഷൊര്‍ണ്ണൂര്‍: സംസ്ഥാന പാതയില്‍ ടോള്‍ കൊടുക്കേണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പിരിവുകള്‍ തകൃതിയായി നടക്കുന്നതായി വിവരം. ഉച്ചയ്ക്ക് ഒരു മണിയോടെ ഷൊര്‍ണൂര്‍ ടോള്‍ബൂത്തിലാണ് ടൂറിസ്റ്റ മിനി ബസ് െ്രെഡവറെഭീഷണിപ്പെടുത്തി പണം വാങ്ങിയത്. ഇന്‍ വൈറ്റ് ട്രാവല്‍സിലെ അലി ഹസനെയാണ് ഭീഷണിപ്പെടുത്തിയത്. റെയില്‍വേ മേല്‍പ്പാലത്തിലൂടെ വിനോദയാത്ര പോവുമ്പോഴാണ് സംഭവം. ടോള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ തെറിയഭിഷേകവും ഭീഷണിപ്പെടുത്തിയെന്നും അലി ഹസന്‍ പറയുന്നു. തുടര്‍ന്ന് ടോള്‍ നല്‍കിയെങ്കിലും വ്യക്തതയില്ലാത്ത ടോള്‍ രസീതാണ് ബൂത്തില്‍ നിന്നും നല്‍കിയത്.
മലപ്പുറം പടപ്പറമ്പ് സ്വദേശിയാണ് അലി ഹസന്‍.