അമ്മയോടൊപ്പം കിടന്നുറങ്ങിയ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. ഹരിയാനയിലെ ഹിസാറിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. രാത്രി അമ്മക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ രാവിലെ കാണാതാകുകയായിരുന്നു. പിന്നീട് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പില്‍ കൊല ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെ ഇരുവരും വീടിനുള്ളില്‍ ഉറങ്ങാന്‍ കിടന്നിരുന്നു.

കുട്ടിയുടെ ശരീരത്തില്‍ മരക്കൊമ്പ് കുത്തികയറിയിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ബലാത്സംഗമെന്ന് പറയാന്‍ സാധിക്കുവെന്ന് പോലീസ് വ്യക്തമാക്കി.