ലക്‌നൗ: മയക്കുമരുന്ന് നല്‍കിയ ശേഷം പെണ്‍കുട്ടികളെ പീഡിപ്പിച്ച നാല്‍പത്തേഴ് കാരിയായ രണ്ടാനമ്മ അറസ്റ്റില്‍. മൂത്ത പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനല്‍ ഇവരെ ആഗ്ര പൊലീസ് അറസ്റ്റ് ചെയ്തു.

ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കാനെ പേരിലാണ് പ്രതി പെണ്‍കുട്ടികള്‍ക്ക് മയക്കു മരുന്ന് നല്‍കിയിരുന്നത്. തുടര്‍ന്ന് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കുന്നു. അവളെയും പ്രായപൂർത്തിയാകാത്ത അവളുടെ രണ്ട് സഹോദരിമാരെയും ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നു.  രണ്ടാനമ്മ തങ്ങള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണിച്ചു തരുമായിരുന്നു എന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

സ്വന്തം അമ്മയുടെ മരണത്തിന് പിന്നാലെ 2020 ഫെയ്‌സ്ബുക് പരിചയത്തിലൂടെയാണ് പെണ്‍കുട്ടികളുടെ അച്ഛന്‍, നഴ്സായ രണ്ടാനമ്മയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് എതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ആഗ്ര പൊലീസ് കേസെടുത്തിരിക്കുന്നത്.