Connect with us

kerala

കെഎസ്ആര്‍ടിസി ബസിനും പ്രൈവറ്റ് ബസിനുമിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉല്ലാസ് ബസ്സുകള്‍ക്കിടയില്‍ അകപ്പെടുകയായിരുന്നു

Published

on

തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസി ബസിനും പ്രൈവറ്റ് ബസിനുമിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്കിലെ ജീവനക്കാരനായ ഉല്ലാസാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉല്ലാസ് ബസ്സുകള്‍ക്കിടയില്‍ അകപ്പെടുകയായിരുന്നു.

കോവളം ഭാഗത്ത് നിന്നും വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് കിഴക്കോക്കോട്ടയില്‍ എത്തി ബസ് യൂടേണ്‍ ഇടാനായി തിരിക്കുന്നന്നതിനിടെയാണ് അപകടം. ബസിന്റെ മുന്‍ഭാഗത്ത് നിക്കുകയായിരുന്നു ഉല്ലാസ്. കെഎസ് ആര്‍ടിസി ബസ് മുന്നോട്ടെടുക്കുമ്പോള്‍ തന്നെ ഒരു പ്രൈവറ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് മുന്നിലൂടെ വലത്തേക്ക് തിരിച്ചു. ഇതോടെ ഉല്ലാസ് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.

പ്രദേശവാസികളും യാത്രക്കാരും ബഹളം വെച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഫോര്‍ട്ട് പൊലീസ് സ്ഥലത്തെത്തി ഉല്ലാസിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

kerala

‘കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ’; വയനാട്ടില്‍ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം

വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ എന്തുകൊണ്ട് സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാര്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു

Published

on

കടുവയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം. വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിക്കുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് വ്യക്തമായ മുന്നറിയിപ്പോ നിര്‍ദ്ദേശങ്ങളൊ നല്‍കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാര്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടു. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ എന്തുകൊണ്ട് സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാര്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു.

‘കടുവയെ നേരില്‍ കണ്ടാല്‍ നിങ്ങള്‍ക്ക് കൊല്ലാനാകുമോ, കടുവയെ കണ്ടുപിടിക്കാനാകുമോ, എന്തുകൊണ്ടാണ് ബോധവല്‍ക്കരണം നടത്താത്തത്, എന്തുകൊണ്ട് ഇവിടുത്തെ പഞ്ചായത്തും മുനിസിപ്പാലിറ്റിയുമായി നിങ്ങള്‍ ബന്ധപ്പെടുന്നില്ല, കടുവയെ കൊലപ്പെടുത്താന്‍ നിങ്ങള്‍ക്ക് ലഭിച്ച ഉത്തരവില്‍ ഞങ്ങള്‍ക്ക് വ്യക്തത വേണം. ജനങ്ങളുടെ ആശങ്കകള്‍ക്ക് മറുപടി വേണം. കടുവയെ കൊല്ലാനാകില്ലെങ്കില്‍ തങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

ബോധവല്‍ക്കരണം നടത്തുന്നതുമായി സംബന്ധിച്ച് തങ്ങള്‍ക്ക് നിര്‍ദ്ദേശം ഉണ്ടായിരുന്നുവെന്നും വനവിഭവ ശേഖരണം നടത്തുന്നവരില്‍ തങ്ങള്‍ ബോധവല്‍ക്കരണം നടത്തിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരോട് പറഞ്ഞു. കടുവയെ കണ്ടെത്താനും വെടിവെക്കാനുമാണ് ഉത്തരവ് ലഭിച്ചത് കടുവ കൂട്ടില്‍ കയറിയാല്‍ വെടിവെയ്ക്കാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടുവയെ പിടികൂടി കൊല്ലുന്നതുവരെ തങ്ങള്‍ പിന്‍മാറില്ലെന്ന് പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; 60,000ന് മുകളില്‍ തന്നെ തുടരുന്നു

ഇന്നലെ പവന് 240 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. സര്‍വ്വകാല റെക്കോര്‍ഡായ 60,000ന് മുകളില്‍ തന്നെ തുടരുന്നു. ഇന്ന് 60,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു റെക്കോര്‍ഡ് സ്വര്‍ണ്ണവില. എന്നാല്‍ ഈ റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം ആദ്യമായി സ്വര്‍ണവില 60,000 കടന്നത്.

ബുധനാഴ്ച 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 60,000 കടന്ന് റെക്കോര്‍ഡ് തിരുത്തുകയായിരുന്നു. ഇന്നലെ വീണ്ടും വില വര്‍ധിച്ച് മുന്നേറുന്നതാണ് കണ്ടത്. ഇന്നലെ പവന് 240 രൂപയാണ് വര്‍ധിച്ചത്. അതേസമയം ഇന്ന് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ജനുവരി തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായി കണക്കാക്കുന്നതും ഇതുതന്നെയാണ്.

മൂന്നാഴ്ച കൊണ്ട് 3200 രൂപയാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഘപ്പെടുത്തിയത്. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

Continue Reading

kerala

കൊല്ലത്ത് കടലില്‍നിന്നു മണ്ണെടുത്ത് സ്വകാര്യകമ്പനികള്‍ക്ക് വില്‍ക്കും; നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

242 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കടലില്‍ ഖനനം നടത്താണ് തീരുമാനം

Published

on

കൊല്ലത്ത് കടലില്‍നിന്നു മണ്ണെടുത്ത് സ്വകാര്യകമ്പനികള്‍ക്ക് വില്‍ക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. കൊല്ലം തീരത്തോട് ചേര്‍ന്നുള്ള കടലിലെ മൂന്നു ഭാഗങ്ങളില്‍ നിന്നായി 242 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കടലില്‍ ഖനനം നടത്താണ് തീരുമാനം. ഇതിലൂടെ ഏകദേശം 302 ദശലക്ഷം ടണ്‍ മണ്ണ് എടുക്കാമെന്നാണ് കണക്കുകൂട്ടല്‍. നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വെള്ളമണ്ണാണ് ഖനനം ചെയ്‌തെടുക്കുന്നത്.

മണ്ണെടുപ്പിനായി കണ്ടെത്തിയ ആദ്യത്തെ സ്ഥലം കൊല്ലം തീരത്തുനിന്ന് 27 കിലോമീറ്റര്‍ അകലെയാണ്. 30 കിലോമീറ്റര്‍ അകലെ മറ്റൊരിടവും 33 കിലോമീറ്റര്‍ അകലത്തില്‍ മൂന്നാമത്തെ ഇടവും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര മൈനിങ് വകുപ്പ് മുന്‍കൈയ്യെടുത്ത് നടത്തുന്ന മണ്ണു ഖനനത്തിന് എസ്.ബി.ഐ. ക്യാപിറ്റലാണ്‍ എന്ന സ്ഥാപനത്തിനാണ് വില്‍പ്പനയുടെ ചുമതല.

കൊല്ലം ബാങ്ക് എന്നറിയപ്പെടുന്ന കടല്‍ഭാഗം ഇന്ത്യയില്‍ത്തന്നെ ഏറ്റവുംകൂടുതല്‍ മത്സ്യസമ്പത്തുള്ള മേഖലയണ്. ഈ ഭാഗത്ത് ഒന്നരമീറ്റര്‍ കനത്തില്‍ ചെളിയുണ്ട്. അതുകൊണ്ടാണ് മത്സ്യസമ്പത്തുണ്ടാകുന്നത്. ഖനനം നടത്തുമ്പോള്‍ സ്വാഭാവികമായും മേല്‍ഭാഗത്തുള്ള ചെളിയും നഷ്ടപ്പെട്ടേക്കാം. ഇത് മത്സ്യമേഖലയെ തകര്‍ക്കും.

Continue Reading

Trending