പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അനുമതി. നാലുപേര്‍ക്കാണ് പൊലീസ് അനുമതി നല്‍കിയത്. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മല ചവിട്ടാന്‍ വഴിയൊരുങ്ങിയത്.

ഇന്നലെ ശബരിമല ദര്‍ശനത്തിന് എത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ എരുമേലിയില്‍ പൊലീസ് തടഞ്ഞിരുന്നു. രഞ്ജു, അനന്യ, അവന്തിക, തൃപ്തി എന്നിവരാണ് ദര്‍ശനത്തിനായി എത്തിയത്. ഇവരെ പൊലീസ് തടയുകയും തിരിച്ച് അയക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഡി.ജി.പി ഹേമചന്ദ്രനെയും ഐ.ജി മനോജ് എബ്രഹാമിനെയും കണ്ടിരുന്നു.