Connect with us

kerala

ട്രാന്‍സ് ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ വേണ്ട; ‘രക്ഷിതാക്കള്‍’ മതി: ഹൈക്കോടതി

ട്രാന്‍സ് ദമ്പതികളായ കോഴിക്കോട് സ്വദേശികള്‍ സഹദും സിയയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

Published

on

ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നതിന് പകരം രക്ഷിതാക്കള്‍ എന്ന് ചേര്‍ക്കണമെന്ന് ഹൈക്കോടതി. ട്രാന്‍സ് ദമ്പതികളായ കോഴിക്കോട് സ്വദേശികള്‍ സഹദും സിയയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ട്രാന്‍സ് ദമ്പതികളുടെ മക്കള്‍ക്കുള്ള അപേക്ഷയില്‍ അച്ഛന്‍, അമ്മ കോളങ്ങള്‍ ഒഴിവാക്കണമെന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

2023 ഫെബ്രുവരിയിലാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. രാജ്യത്തെ ആദ്യ ട്രാന്‍ജെന്‍ഡര്‍ രക്ഷിതാക്കളാണ് ഈ ദമ്പതികള്‍. കോഴിക്കോട് കോര്‍പ്പറേഷനില്‍ കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യുകയും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് സിയ പാവല്‍ എന്നും അമ്മയുടെ പേര് സഹദ് എന്നും രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ അച്ഛന്റെയും അമ്മയുടേയും പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കരുതെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി അച്ഛന്‍, അമ്മ എന്നതിനു പകരം രക്ഷിതാക്കള്‍ എന്നു മാറ്റി പുതിയ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending